Life

വഴിയിലൂടെ പോകുന്നവരുടെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചു; ഡ്രൈവറുടെ പണിപോയി

വെള്ളം തെറിപ്പിച്ചുകൊണ്ടുള്ള വാനിന്റെ യാത്ര സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ജോലി തെറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഴയത്ത് റോഡിലൂടെയും മറ്റും നടക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് സമീപത്തിലൂടെ പോകുന്ന വാഹനങ്ങളെയായിരിക്കും. വഴിയില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം കാല്‍നട യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിപ്പിച്ചായിരിക്കും ഇവരുടെ യാത്ര. പലപ്പോഴും റോഡില്‍ നിന്ന് ഒച്ചവെക്കും എന്നല്ലാതെ ആര്‍ത്തുല്ലസിച്ചു പോകുന്ന കാറുകാര്‍ക്ക് പണികൊടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ കാല്‍നട യാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിപ്പിച്ചതിന് ജോലി തന്നെ നഷ്ടമായിരിക്കുകയാണ് കാനഡയിലെ ഒരു വാന്‍ ഡ്രൈവറിന്. 

വെള്ളം തെറിപ്പിച്ചുകൊണ്ടുള്ള വാനിന്റെ യാത്ര സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ജോലി തെറിച്ചത്. നിര്‍മാണ കമ്പനിയായ ബ്ലാക് ആന്‍ഡ് മാക്‌ഡൊണാള്‍ഡിന്റെ ഡ്രൈവറാണ് കമ്പനി വാഹനം മോശം രീതിയില്‍ ഓടിച്ചതിന് പണിവാങ്ങിയത്. വഴിയിലൂടെ പോകുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു ഡ്രൈവര്‍ വാഹനം ഓടിച്ചത്. വശങ്ങളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തിലൂടെ ചേര്‍ത്ത് എടുത്ത് വഴിയാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിപ്പിക്കുന്നതിന്റെ വീഡിയോ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ് പകര്‍ത്തിയത്. അത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 

ഇതിനെ തുടര്‍ന്നാണ് വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ കമ്പനി പുറത്താക്കിയത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ക്ഷമ ചോദിക്കുന്നതായും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT