Life

വിവാഹ വേഷത്തില്‍ റൗഡി ബേബി കളിച്ച് കല്യാണപ്പെണ്ണ്; കൂടെ ചുവടുവെച്ച് വരനും വീട്ടുകാരും; വൈറലായി കല്യാണ വീഡിയോ

സായി പല്ലവിയെ വെല്ലുന്ന ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു കല്യാണപ്പെണ്ണ്

Author : സമകാലിക മലയാളം ഡെസ്ക്

ല്യാണ വീഡിയോ ഹിറ്റാക്കാന്‍ എന്ത് റിസ്‌ക് എടുക്കാനും പുതുതലമുറ തയാറാവും. ഇപ്പോള്‍ സായി പല്ലവിയെ വെല്ലുന്ന ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു കല്യാണപ്പെണ്ണ്. വിവാഹ വേഷത്തിലും ഫുള്‍ ഡാന്‍സ് മൂഡിലാണ് വധു. വരനും വീട്ടുകാരുമെല്ലാം സൂപ്പര്‍ ഡാന്‍സുമായി കൂടെ നിന്നതോടെ കല്യാണവീഡിയോ ഹിറ്റായിരിക്കുകയാണ്. 

തിരുവനന്തപുരം സ്വദേശി അശ്വതിയുടേയും കോഴിക്കോടുകാരന്‍ അക്ഷയുടേയും റൗഡി ബേബി വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേഷത്തിലും ഔട്ട്‌ഡോര്‍ ഷൂട്ടിലുമെല്ലാം വധു മനോഹരമായി ചുവടുവെക്കുകയാണ്. നവദമ്പതികള്‍ക്ക് ആശംസയുമായി കയറുന്നവരും ഇരുവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം. റൗഡി ബേബിയ്‌ക്കൊപ്പം 'കോടി ജന്മങ്ങളായ്' എന്ന ഗാനത്തിനൊപ്പവും അഭിനയിച്ച് തകര്‍ക്കുകയാണ് നവദമ്പതികള്‍. ചാാലക്കുടിയിലുള്ള പിക്‌സ് ലാന്‍ഡ് വെഡ്ഡിങ്‌സ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. വൈറലായ വീഡിയോ കാണാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല