വെള്ളപ്പൊക്കത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഒറ്റക്കായി പോകുന്ന നായ. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ നമുക്ക് എന്നും പ്രീയപ്പെട്ടതാണ്. കഥാപാത്രത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത് ലീഫ് എന്ന കുഞ്ഞ് കുതിരയുടെ കൂടെ കഥയായി മാറും. അങ്ങ് ജപ്പാനിലെ ഒരു വെള്ളപ്പോക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവന്‍ കയറി നിന്നത് വീടിന്റെ മുകളിലാണ്. മൂന്ന് ദിവസമാണ് തന്നെ രക്ഷിക്കാന്‍ വരുന്നവരേയും കാത്ത് കുതിര മേല്‍ക്കൂരയില്‍ ചെലവഴിച്ചത്.
ജപ്പാനിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയെന്ന് കരുതിയിരുന്ന കുതിരയെയാണ് മൂന്ന് ദിവസത്തിന് ശേഷം മേല്‍ക്കൂരയില്‍ കണ്ടെത്തിയത്. വെള്ളം ഇറങ്ങിയപ്പോള്‍ ഒകയമ പ്രിഫെക്ചറിലെ വീടിന് മുന്നില്‍ നില്‍ക്കുന്ന രീതിയിലാണ് കുതിരയെ കണ്ടെത്തിയത്. നഷ്ടപ്പെട്ടു എന്ന് കരുതിയ കുതിരയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് കുതിരയുടെ ഉടമകള്‍.
കകെഹഷിയിലെ പ്രായമായവര്‍ക്ക് വേണ്ടിയുള്ള ലൈഫ് ടൗണ്‍ മബിയിലെ അനിമല്‍ തെറാപ്പി കുതിരയാണ് ലീഫ്. ഒന്‍പത് വയസുകാരിയായ കുതിരയേയും അതിന്റെ മകന്‍ എര്‍ത്തിനേയും മലവെളളത്തില്‍ കാണാതാവുകയായിരുന്നു. പ്രദേശത്തേക്ക് വെള്ളം കുതിച്ച് എത്തിയപ്പോള്‍ ഇവിടത്തെ താമസക്കാരെ നീക്കുകയും കുതിരകളെ കെട്ടഴിച്ച് വിടുകയുമായിരുന്നു.
തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇതിന് സമീപമുള്ള ഒരു വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ലീഫിലെ കണ്ടെത്തിയത്. രണ്ട് മീറ്റര്‍ ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ നിന്ന് വീണാല്‍ ലീഫിനെ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് കുതിരയെ ഇറക്കിയത്.ഒരു കാലിന് ചെറിയ പരുക്കേറ്റിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ലീഫിന്റെ കുഞ്ഞ് വെള്ളപ്പൊക്കച്ചില്‍ പെട്ട് ജീവന്‍ വെടിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates