ചില സമയങ്ങളില്‍ രോഗിയുടെ ജീവന്‍ തന്നെ ഡോക്ടറുടെ കൈകളിലാകും. അത്രയ്ക്കും അപകടം പിടിച്ച അവസ്ഥകളിലൂടെയാണ് ഡോക്ടറും രോഗിയും കടന്നുപോവുക. ശ്രദ്ധ ഒന്ന് പാളിയാല്‍ തന്നെ കുഴപ്പങ്ങള്‍ ഉണ്ടാകാം. ഇതൊന്നും വകവയ്ക്കാതെയുള്ള ഒരു ഡോക്ടറുടെ അശ്രദ്ധമായ പ്രവൃത്തി കാരണം യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം കിഡ്‌നിയാണ്.
സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയതുകൊണ്ടാണ് ഡോക്ടര്‍ക്ക് ഇത്ര വലിയ ഒരു അബദ്ധം പറ്റിയത്. ശസ്ത്രക്രിയയ്ക്കിടയില്‍ ട്യൂമറെന്നു കരുതി ഡോക്ടര്‍ നീക്കം ചെയ്തത് യുവതിയുടെ കിഡ്‌നിയാണ്.
ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ എത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്‌നി കണ്ടത്. യുവതിയുടെ കിഡ്‌നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു.
ശസ്ത്രക്രിയയുടെ സമയത്ത് ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട ഡോക്ടര്‍ ഉടനടി അത് നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് കിഡ്‌നിയാണെന്നു തിരിച്ചറിഞ്ഞത്. ഡോക്ടറുടെ ഈ നടപടിയില്‍ ഞെട്ടിയിരിക്കുകയാണ് യുവതിയും കുടുംബാംഗങ്ങളും.
ഇതിന് നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റേതല്ലാത്ത കുറ്റത്തിന് ഒരു കിഡ്‌നികൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരുമെന്നും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും യുവതി കോടതിയോട് ബോധിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates