Life

സണ്‍ഗ്ലാസും തോക്കുമായി ആളിക്കത്തുന്ന തീയ്ക്ക് മുന്‍പില്‍: വൈറലായി പാകിസ്ഥാനി വനിതകളുടെ സെല്‍ഫി

കൂളിങ് ഗ്ലാസ് ധരിച്ച്, തോക്ക് പിടിച്ച്, തീയ്ക്കും കനത്ത പുകയ്ക്കും മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന പാകിസ്ഥാനി വനിതകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൂളിങ് ഗ്ലാസ് ധരിച്ച്, തോക്ക് പിടിച്ച്, തീയ്ക്കും കനത്ത പുകയ്ക്കും മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന പാകിസ്ഥാനി വനിതകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചിരിച്ച് സന്തോവതികളായി നില്‍ക്കുന്ന സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം പരക്കുന്നത്. ബോളിവുഡ് ആക്ഷന്‍ സിനിമകളെ ഓര്‍പ്പിക്കുന്ന ചില ചിത്രങ്ങള്‍ ആളുകള്‍ വലിയ തോതില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. 

എന്നാല്‍ ഇവര്‍ വെറുതെയങ്ങ് തീഗോളത്തിന് മുന്നില്‍ പോയി ഫോട്ടോയെടുത്തതല്ല. പാകിസ്ഥാനിലെ ആന്റി നാര്‍ക്കോട്ടിക് ഫോഴ്‌സിലെ ജീവനക്കാരാണ് ഈ സ്ത്രീകള്‍. 400 കിലോഗ്രാം അനധികൃത മയക്ക് മരുന്ന് കത്തിച്ചുള്ള നില്‍പ്പാണത്. ഇവരുടെ ഡ്രഗ് ബേണിങ് സെറിമണിക്ക് എടുത്ത ചിത്രങ്ങളാണിത്. ഈ പെണ്‍കുട്ടികള്‍ ആഘോഷമായി സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇതൊരിക്കലും പുറത്തു പോവില്ലായിരുന്നു.

ഫോട്ടോയ്ക്ക് താഴെ ഇവരെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. ട്രെന്‍ഡിങ് സണ്‍ഗ്ലാസും തോക്കും യൂണിഫോമും തീയും എല്ലാം കൂടി ആകെ കളറാണ്. ഇതെല്ലാം കണ്ട് സ്തബ്ധരായി നില്‍ക്കുകയാണ് സോഷ്യല്‍മീഡിയ പ്രേഷകര്‍. പാകിസ്ഥാനി സ്ത്രീകളുടെ അധികാരവും ആധിപത്യവും കൂടിയാണ് ഈ ഫോട്ടോയിലൂടെ കാണുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT