Life

സന്യാസികള്‍ ഇങ്ങനെയായാല്‍ എന്താ ചെയ്ക; ഈ മസില്‍ മാന്‍ സന്യാസി ആള് പുലിയാണ്

മധുരക്കൂടുതലുള്ളതും, കൊഴുപ്പ് കൂട്ടുന്നതുമായി ആഹാരങ്ങള്‍ ഭിക്ഷയായി സന്യാസികള്‍ക്ക് കൊടുക്കരുതെന്നാണ്  മസില്‍മാന്‍ സന്യാസി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു സന്യാസിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഈ വൈറലായി പടരുന്നത് എന്തിന്റെ പേരിലാണെന്ന് മനസിലാക്കുമ്പോഴായിരിക്കും നമ്മുടെ കൗതുകം ഇരട്ടിക്കുക. സിനിമ, കായിക താരങ്ങളെ വെല്ലുന്ന മസിലുകളും നിറച്ചുള്ള ബുദ്ധ സന്യാസി വൈറലായില്ലെങ്കിലെ അത്ഭുതമുള്ളു. 

മധുരക്കൂടുതലുള്ളതും, കൊഴുപ്പ് കൂട്ടുന്നതുമായി ആഹാരങ്ങള്‍ ഭിക്ഷയായി സന്യാസികള്‍ക്ക് കൊടുക്കരുതെന്നാണ് ഈ മസില്‍മാന്‍ സന്യാസി പറയുന്നത്. 
സമൂഹമാധ്യമങ്ങളില്‍ മസില്‍മാന്‍ സന്യാസിയുടെ ചിത്രം വൈറലാവുമ്പോള്‍, സന്യസിക്കാന്‍ പോയി മസില്‍ പെരുപ്പിച്ച സന്യാസിയുടെ പ്രവര്‍ത്തിയേയും ചിലര്‍ പരിഹസിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം 2011ന് മുന്‍പ് അദ്ദേഹം സന്യാസം ഉപേക്ഷിച്ച് പുതിയ റസ്റ്റോറന്റ് ആരംഭിക്കുന്ന സമയത്തുള്ളതാണെന്നും ചില ഫേസ്ബുക്ക് യൂസേഴ്‌സ് പറയുന്നു. 

എന്നാല്‍ ബോഡി ബില്‍ഡിങ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്നു എന്നും ഈ അടുത്ത് മാത്രമാണ് സന്യാസത്തിലേക്ക് പോയതെന്നും മറ്റ് ചിലരും പറയുന്നു. പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ടെങ്കിലും സന്യാസിയുടെ മസിലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT