Life

സര്‍ഫിങ്ങിനിടെ പാഞ്ഞടുത്ത് കൂറ്റന്‍ സ്രാവ്; കടലില്‍ യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

കടലില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിഴുങ്ങാന്‍ വന്ന ഭീമനന്‍ സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു ചര്‍ച്ചാ വിഷയം

Author : സമകാലിക മലയാളം ഡെസ്ക്

കടലില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിഴുങ്ങാന്‍ വന്ന ഭീമനന്‍ സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു ചര്‍ച്ചാ വിഷയം. കൃത്യമായി ലഭിച്ച ഡ്രോണ്‍  നിര്‍ദേശമാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണ് സംഭവം.


തന്റെ സമീപത്തേക്കെത്തിയ സ്രാവിനെക്കുറിച്ചറിയാതെ സര്‍ഫിങ് നടത്തിയ യുവാവിന് സ്രാവ് അരികിലുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത് ക്രിസ്റ്റഫര്‍ ജോയ്‌സ് എന്ന ഡ്രോണ്‍ നിരീക്ഷകനാണ്. സ്രാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് സര്‍ഫിങ്ങ് നടത്തുന്ന ആളുടെ നേര്‍ക്ക് ഷാര്‍ക്ക് നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍തന്നെ ഡ്രോണിന്റെ സ്പീക്കര്‍ വഴി ഇയാള്‍ക്ക് മുന്നറിയിപ്പു നല്‍കി. മുന്നറിയിപ്പ് കേട്ട സര്‍ഫര്‍ ഉടനെ തീരം ലക്ഷ്യമാക്കി നീങ്ങി. സര്‍ഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്കും മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും