Life

'സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി തേങ്ങ ഒടയ്ക്ക് സ്വാമി'; കൊറോണ ബോധവത്കരണം ട്രോളിലൂടെ; കയ്യടിക്കാം ഈ ഡോക്ടര്‍ക്ക്

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കൊളജിലെ ഡോക്ടറായ സന്തോഷ് കുമാറാണ് രസകരമായ ട്രോളുകളിലൂടെ ബോധവല്‍ക്കരണം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

'പനിനീരിന് പകരം ഹാന്‍ഡ് സാനിറ്റൈസറോ? ആദ്യം കൊറോണ പോകട്ടെ എന്നിട്ടാകാം കല്യാണം'. കൊറോണ ബോധവല്‍ക്കരണത്തിന് ഇത്രയും മികച്ച ട്രോളുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. സിനിമ താരങ്ങളെ മാസ്‌ക് അണിയിച്ച് അവരെക്കൊണ്ട് സൂപ്പര്‍ ഡയലോഗുകള്‍ പറയിപ്പിക്കുന്നത് മറ്റാരുമല്ല, ഒരു ഡോക്ടര്‍ തന്നെയാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കൊളജിലെ ഡോക്ടറായ സന്തോഷ് കുമാറാണ് രസകരമായ ട്രോളുകളിലൂടെ ബോധവല്‍ക്കരണം നടത്തുന്നത്. 

പ്രശസ്തമായ സിനിമകളിലെ സീനുകള്‍ എടുത്താണ് അദ്ദേഹം ട്രോളുകള്‍ നിര്‍മിച്ചിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളെയെല്ലാം മാസ്‌ക് അണിയിക്കാനും അദ്ദേഹം മറന്നില്ല. രസകരമായ ഡയലോഗും അതിനൊപ്പം ഒരു സന്ദേശവുമാണ് ചേര്‍ത്താണ് ട്രോള്‍. കൊറോണ കാലത്തെ പൊലീസ് സ്റ്റേഷനും വിവാഹവും പ്രണയവുമെല്ലാം എങ്ങനെയാവണമെന്ന് കാണിച്ചുതരികയാണ് അദ്ദേഹം. മികച്ച പ്രതികരണമാണ് ട്രോളുകള്‍ക്ക് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21