Life

സോഫിയയെ ചുംബിക്കാന്‍ വില്‍ സ്മിത്തിന്റെ ശ്രമം; എന്നാല്‍ സംഭവിച്ചത് ഇതാണ്- വീഡിയോ കാണാം

റൊമാന്റിക് ആയി സംസാരിച്ച് സോഫിയയെ 'വളക്കാന്‍' സ്മിത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വളരെ മനോഹരമായി സോഫിയ തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

സോഫിയ റോബോട്ടുമായി ഹോളിവുഡ് താരം വില്‍ സ്മിത്ത് നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. സോഫിയയെ പ്രണയത്തില്‍ മൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ദുഖത്തോടെയാണ് സമിത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡേറ്റ് വിത്ത് സോഫിയ ദി റോബോട്ട് എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. 

റൊമാന്റിക് ആയി സംസാരിച്ച് സോഫിയയെ 'വളക്കാന്‍' സ്മിത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വളരെ മനോഹരമായി സോഫിയ തകര്‍ത്തു. കടലിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇരുവരും ഇരിക്കുന്നത്. മനോഹരമായ സ്ഥലം വളരെ റൊമാന്റിക് അല്ലേ എന്ന് ചോദിച്ച് സോഫിയയെ ചുംബിക്കാന്‍ സ്മിത്ത് ചെന്നെങ്കിലും റോബോട്ട് സ്മിത്തിന്റെ ഫ്രണ്ട്‌ലിസ്റ്റില്‍ ഒതുക്കുകയായിരുന്നു. താങ്കളെ സുഹൃത്തായാണ് കാണുന്നതെന്നും കൂടുതല്‍ അടുത്തറിയാനുണ്ടെന്നുമായിരുന്നു സോഫിയയുടെ മറുപടി. 

62 ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാന്‍ സോഫിയയ്ക്കാവും. എല്ലാ രീതിയിലും മികവു തെളിയിച്ച സോഫിയയെ റൊമാന്‍സ് പഠിപ്പിക്കാനുള്ള സ്മിത്തിന്റെ ശ്രമമാണ് പൊളിഞ്ഞു പോയത്. റൊമാന്‍സ് മാത്രമല്ല നിരവധി കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു. സ്മിത്തിന്റെ സിനിമകളെക്കുറിച്ചും സോഫിയ ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT