Life

 സ്ത്രീകളുടെ ട്രെന്‍ഡ് ലിസ്റ്റില്‍ നിന്ന് ഹീല്‍സ് ഔട്ട്, ഇപ്പോള്‍ പ്രിയം ദാ ഇവയോട് 

ജീന്‍സ്, സ്‌കേര്‍ട്ട്, ഫ്രോക്ക് തുടങ്ങിയ മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പവും സെമി കാഷ്വല്‍ ലുക്കിനും ഫഌറ്റ് അനുയോജ്യമാണെന്നത് ഇവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് നല്‍കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ത്രതന്നെ മികച്ച വസ്ത്രം തിരഞ്ഞെടുത്താലും ലുക്കിന്റെ പൂര്‍ണത ഉപയോഗിക്കുന്ന ചെരുപ്പിലും കൂടാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ചെരുപ്പില്‍ കാര്യമായ പരീക്ഷണങ്ങള്‍ സാധ്യമാണെങ്കിലും പൊതുവെ സ്ത്രീകളെല്ലാം ഹൈഹീലുകളില്‍ നിന്ന് ഫഌറ്റ് ചെരുപ്പുകളിലേക്ക് നീങ്ങി എന്നാണ് സ്റ്റൈലിസ്റ്റുകളുടെ അഭിപ്രായം. 

ക്യാഷ്വല്‍ വെയര്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഒഴിച്ചൂകൂടാനാകാത്ത ഒന്നായി ഫഌറ്റ് ചെരുപ്പുകള്‍ ഇന്ന് മാറികഴിഞ്ഞു. വ്യത്യസ്ത നിറങ്ങളിലൂം പാറ്റേണുകളിലും ലഭിക്കുന്ന ഇവ വേനല്‍ കാലത്തെ ഏറ്റവും പ്രിയപ്പെട്ട മോഡലാണെന്നു പറഞ്ഞാലും തെറ്റില്ല. ജീന്‍സ്, സ്‌കേര്‍ട്ട്, ഫ്രോക്ക് തുടങ്ങിയ മോഡേണ്‍ വേഷങ്ങള്‍ക്കൊപ്പവും സെമി കാഷ്വല്‍ ലുക്കിനും ഫഌറ്റ് അനുയോജ്യമാണെന്നത് ഇവയ്ക്ക് കൂടുതല്‍ ഡിമാന്‍ഡ് നല്‍കുന്നുണ്ട്. കടും നിറങ്ങളില്‍ ഫ്‌ളോറല്‍ പ്രിന്റുകളില്‍ വരുന്ന ഇത്തരം ചെരുപ്പുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യകതയെന്നാണ് സ്റ്റൈലിസ്റ്റുകള്‍ പറയുന്നത്. 

പ്രിന്റഡ് അല്ലെങ്കില്‍ ഡിസൈന്‍ ചെയ്ത ഫഌറ്റ് ചെരുപ്പുകള്‍ക്കൊപ്പം തന്നെ സ്ലിപ്പറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ദൈനംദിന ഉപയോഗത്തിന് കൂടുതല്‍ സൗകര്യപ്രദമാണെന്നതാണ് ഇവയെ പെണ്‍കുട്ടികളുടെ ശേഖരണത്തില്‍ ഒഴിച്ചൂകൂടാനാകാത്തതാക്കുന്നത്. ഇപ്പോള്‍ ഇവയിലും വ്യത്യസ്ത നിറങ്ങളാണ് ട്രെന്‍ഡ്. ഓഫീസ്, ഷോപ്പിംഗ്, യാത്രകള്‍ തൂടങ്ങിയ അവസരങ്ങളിലെല്ലാം ഇപ്പോള്‍ പ്രായഭേദമന്യേ തിരഞ്ഞെടുക്കപ്പെടുന്നത് ഇവയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം