Life

സ്വപ്‌നത്തില്‍  വിവാഹമോതിരം വിഴുങ്ങി; ഉറങ്ങിയെഴുന്നേറ്റപ്പോള്‍ മോതിരമില്ല!

ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് സംശയം തോന്നിയെങ്കിലും സ്വപ്നം മാത്രമാണെന്നോര്‍ത്ത് ഉറക്കം തുടര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിക്കാത്തവര്‍ കുറവായിരിക്കും. മനസിന് സന്തോഷം നല്‍കുന്ന ചില സ്വപ്‌നങ്ങള്‍ കണ്ട് ഉറക്കം ഉണരുമ്പോള്‍, ഇത് സ്വപ്‌നം ആയിരുന്നലോ എന്ന് ഓര്‍ത്ത് പരിഭവിക്കുന്നതും പതിവാണ്. എന്നാല്‍ സ്വപ്‌നം ജീവിതത്തില്‍ സംഭവിച്ചാലോ?, അത്തരമൊരു അനുഭവമാണ് സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന് സംഭവിച്ചത്.

സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു.ബോബി അണിയിച്ച മോതിരവുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌നം. 
'സ്വപ്നത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കാഴ്ചയില്‍ കവര്‍ച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുക്കലെത്തി. വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടന്‍ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു.' - ജെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അനുഭവം തുറന്നുപറഞ്ഞത്. ഈ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് സംശയം തോന്നിയെങ്കിലും സ്വപ്നം മാത്രമാണെന്നോര്‍ത്ത് ഉറക്കം തുടര്‍ന്നു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്‌നത്തിന്റെ സ്വാധീനത്തില്‍ താന്‍ മോതിരം വിഴുങ്ങിയെന്ന് ജെന്ന മനസിലാക്കുന്നത്. വൈകാതെ ആശുപത്രിയിലെത്തിച്ച് മോതിരം പുറത്തെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍