ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ ഫ്രൈക്കൊപ്പം കിട്ടുന്ന ഒരു ഗ്രേവി ഫ്രൈ ഉണ്ട്. ചിക്കനേക്കാള്‍ കൂടുതല്‍ ഈ ഗ്രേവി ഫ്രൈയോടായിരിക്കും മിക്കവര്‍ക്കും താല്‍പര്യം. എന്നാല്‍ അതില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് കഴിച്ച് അപകടത്തിലായ ഒരാളുടെ സുഹൃത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മനോജ് വെള്ളനാട് എന്ന ഒരു ഡോക്ടറാണ് തന്റെ അനുഭവം വിവരിച്ച് ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. ചിക്കന്‍ ഫ്രൈക്കൊപ്പം കിട്ടിയ ഗ്രേവി ഫ്രൈയില്‍ അബധത്തില്‍ ഉള്‍പ്പെട്ട ഇരുമ്പു കമ്പി ഇയാളുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് മുറിച്ച് ശസ്ത്രക്രിയയിലൂടെയാണ് കമ്പി പുറത്തെടുത്തത്.
ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.
ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്താല്‍ ചട്ടിയിലടിയുന്ന കുറച്ച് ഗ്രേവി െ്രെഫ കൂടി തരുന്നത് നമ്മുടെ ഹോട്ടലുകളിലെ ഒരാചാരമാണ്. തിളച്ച എണ്ണയില്‍ കിടന്ന് മൊരിഞ്ഞ ആ അരപ്പ്, പൊറോട്ടയില്‍ പൊതിഞ്ഞ് കറുമുറാ ചവച്ചരച്ച് കഴിക്കുന്നത് കൊതിയന്‍മാര്‍ക്കിടയിലെ മറ്റൊരാചാരം. ആചാരസംരക്ഷകരായ ഹോട്ടലുകാരുടെയോ കഴിക്കുന്നവരുടെയൊ അശ്രദ്ധ ഒരുപക്ഷേ ഈ 'ചിക്കന്‍ പൊരി' കൊതിയന്മാരെ ദുരിതക്കയത്തിലിട്ട് െ്രെഫ ചെയ്യാം.
എന്റെ ഒരു സുഹൃത്താണിവിടെ നായകന്‍. മാധ്യമ പ്രവര്‍ത്തകനാണ്. കഴിഞ്ഞാഴ്ചയാണ് സംഭവം. പാഴ്‌സല്‍ വാങ്ങിയ ചിക്കന്‍ െ്രെഫയിലെ രുചികരമായ ചിക്കന്‍പൊരി അകത്താക്കുന്നതിനിടയില്‍ തൊണ്ടയിലെന്തോ തടഞ്ഞതുപോലെ പുള്ളിയ്ക്ക് തോന്നി. എന്തോ കൊണ്ടു കയറുന്നത് പോലെ. അതങ്ങു മാറുമെന്ന് വിചാരിച്ചു ഭക്ഷണവും വെള്ളവുമൊക്കെ കുടിച്ചുനോക്കി. ഒരു രക്ഷേമില്ലാതെ ആശുപത്രിയിലെത്തി.
തിരോന്തരം മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ തൊണ്ടയില്‍ കമ്പി പോലൊരു സാധനം തുളഞ്ഞു കയറിയിരിക്കുന്നതായി കണ്ടെത്തി. എന്‍ഡോസ്‌കോപ്പി വഴിയതെടുക്കാന്‍ രണ്ടുവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ 3 ദിവസം മുമ്പ് കഴുത്തിന്റെ സൈഡിലൂടെ തുറന്നുള്ള ഒരു മേജര്‍ സര്‍ജറി വഴിയത് പുറത്തെടുത്തു.
ആ കമ്പിയാണ് ചിത്രത്തില്‍. മിക്കവാറും ചിക്കന്‍ െ്രെഫ അരിച്ചെടുക്കുന്ന പഴകിയ കണ്ണാപ്പ (അരിപ്പ)യില്‍ നിന്നും അടര്‍ന്ന് വീണതാവാമത്. അല്ലെങ്കില്‍ മറ്റു രീതിയില്‍ അശ്രദ്ധ മൂലം അത് ചിക്കന്‍ െ്രെഫയില്‍ വന്നുപെട്ടതാവാം. കാരണമെന്തായാലും, സുഹൃത്തിപ്പൊ ഓപറേഷനൊക്കെ കഴിഞ്ഞ്, മൂക്കിലൂടെ ട്യൂബൊക്കെയിട്ട് അതിലൂടെ ഫ്‌ലൂയിഡ് രൂപത്തിലുള്ള ഭക്ഷണത്തിലാണ്. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ പറയാനുളളിതത്രേയൂള്ളൂ,
1. ഹോട്ടലുകാര്‍ പാചകം ചെയ്യുന്ന പാത്രങ്ങളുടെ ഗുണനിലവാരം കൂടി വല്ലപ്പോഴും പരിശോധിക്കണം. തുരുമ്പിച്ച കണ്ണാപ്പയും പാത്രങ്ങളുമൊക്കെ എടുത്ത് ആക്രിക്കാര്‍ക്ക് കൊടുക്കണം.
2. ചിക്കന്‍ െ്രെഫയുടെ കൂടെ ചിക്കന്‍പൊരി കൊടുക്കുന്ന ആചാരം പറ്റുവച്ചാ നിര്‍ത്തലാക്കണം.
3. പ്രത്യേകിച്ചൊരു ന്യൂട്രീഷണല്‍ വാല്യുവുമില്ലാത്ത ചിക്കന്‍പൊരി കഴിക്കുന്ന സ്വഭാവം കൊതിയന്മാരും ഉപേക്ഷിക്കണം. അപൂര്‍വ്വമായിട്ടാണേലും ഇതുപോലൊരു പണി കിട്ടിയാല്‍ കിളി പറക്കും. ജാഗ്രതൈ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates