polce പ്രതീകാത്മക ചിത്രം
Alappuzha

മരണവീട്ടിൽ വടിവാൾ വീശി ഭീഷണി; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്

ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: മണ്ണഞ്ചേരി കാട്ടൂരിൽ മരണാനന്തര ചടങ്ങുകൾ നടന്നുകൊണ്ടിരുന്ന വീട്ടിൽ വടിവാളുമായി എത്തിയ ബിജെപി പ്രാദേശിക നേതാവ് ഭീഷണി മുഴക്കിയതായി പരാതി. ആലപ്പുഴ ത്രിവേണി ജംഗ്ഷൻ സ്വദേശി സുഭാഷിനെതിരെയാണ് മണ്ണഞ്ചേരി പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അയൽവീട്ടിൽ മരണം നടന്നതിനെത്തുടർന്ന് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സുഭാഷ് മദ്യപിച്ചെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. മരണവീട്ടിൽ എത്തിയവരെയും കുടുംബാംഗങ്ങളെയും ഇയാൾ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇതേത്തുടർന്ന് സുഭാഷിനെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും, ബിജെപി നേതാക്കൾ എത്തി ഇയാളെ പുറത്തിറക്കിയതാതായും ആരോപണമുണ്ട്. എന്നാൽ, സുഭാഷിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഒളിവിൽ കഴിയുന്ന ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇരയായ കുടുംബാംഗങ്ങൾക്ക് നേരെയും ഭീഷണിയുണ്ടായതായി വിവരമുണ്ട്.

A local BJP leader in Mannanchery, Alappuzha, has been booked under the Arms Act after a video surfaced showing him brandishing a sword and threatening people at a house where funeral rites were being held.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

'ഓങ്കിയടിച്ചാ...'; മമിതയ്ക്ക് പിന്നാലെ അപൂര്‍വ്വ നേട്ടവുമായി സൂര്യ; പട്ടികയില്‍ ഒപ്പമുള്ളത് ഷാരൂഖ് ഖാനും അക്ഷയ് കുമാറും!

'അപ്പോ നിനക്ക് ബോയ്ഫ്രണ്ടില്ല ലേ?' പ്രണയച്ചിരികളുമായി 'മെറി ജാനി', 'മെറിബോയ്സിലെ ആദ്യ ഗാനം പുറത്ത്

'ഇതെന്താ കുന്നംകുളം 'ലൂസിഫറോ' ?, രണ്ട് സിനിമകളുടെ ക്ലൈമാക്സ് അടിച്ചു മാറ്റി!'; ഒടിടി റിലീസിന് പിന്നാലെ എയറിലായി 'ബാന്ദ്ര'

ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു