ആർ ലക്ഷ്മി, വനം വകുപ്പ് അസി. ഫീൽഡ് ഓഫിസർ 
Idukki

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം

കൊല്ലപ്പെട്ട വിജയന്റെ ഭാര്യക്ക് ചൊക്രമുടിയിൽ താൽക്കാലിക ജോലി നൽകും; സ്വകാര്യ തോട്ടങ്ങളിലെ അനധികൃത ഫെൻസിങ്ങുകൾ പൊളിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിരന്തരം ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന അപകടകാരികളായ കാട്ടാനകളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനമെടുത്തു. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന 'ചക്കക്കൊമ്പൻ' ഉൾപ്പെടെയുള്ള മൂന്ന് കാട്ടാനകളെ മറ്റൊരു സുരക്ഷിത വനമേഖലയിലേക്ക് മാറ്റാനാണ് വനംവകുപ്പ് നടപടികൾ ആരംഭിക്കുന്നത്. രണ്ട് മാസത്തിനകം ആനകളെ പിടികൂടി മാറ്റാനുള്ള സാങ്കേതികവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

വനമേഖലയിലെ പരമ്പരാഗത ആനത്താരകൾ അടച്ചുകെട്ടി സ്വകാര്യ തോട്ടം ഉടമകൾ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫെൻസിങ്ങുകൾ വനംവകുപ്പ് പൊളിച്ചുമാറ്റും. സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുന്നതാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാൻ പ്രധാന കാരണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കാട്ടാനകളിൽനിന്ന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിനായി പ്രദേശവാസികളുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ചുറ്റും വനംവകുപ്പിന്റെ നേതൃത്വത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കും.

പ്രദേശത്ത് കാട്ടാനശല്യം ഉണ്ടായാൽ അതിവേഗം പ്രതികരിക്കാനും ജനങ്ങൾക്ക് സംരക്ഷണം നൽകാനുമായി പുതിയ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) മുഴുവൻ സമയ സേവനം ചിന്നക്കനാലിൽ ലഭ്യമാക്കും. ആധുനിക ഉപകരണങ്ങളും ആവശ്യത്തിന് ഉദ്യോഗസ്ഥരുമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിലൂടെ വന്യജീവി സംഘർഷം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ശാശ്വത പരിഹാര നടപടികളുമായി വകുപ്പ് നേരിട്ട് രംഗത്തെത്തിയത്.

In a decisive intervention to mitigate escalating human-wildlife conflict in Idukki, the Kerala Forest Department has announced that three rogue wild elephants, including the notorious tusker 'Chakkakomban', will be captured and translocated from the Chinnakanal region within two months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍, വിശദാംശങ്ങള്‍

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

എണ്ണവില 100 ഡോളറില്‍ താഴെ, കുതിച്ച് ഓഹരി വിപണി; രൂപയ്ക്കും നേട്ടം