

ഭാര്യ സിന്ധുവിന് പിറന്നാള്‍ ആശംസകളുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. സിന്ധുവിനൊപ്പമുള്ള വിവിധകാലങ്ങളിലെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് കൃഷ്ണ കുമാറിന്റെ കുറിപ്പ്. കൊച്ചിയില്‍ നില്‍ക്കുന്ന സിന്ധുവിനു മുംബയില്‍ നില്‍ക്കുന്ന കിച്ചുവിന്റെ പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം പറയുന്നത്.
പോസ്റ്റ് ചെയ്തതിലെ ആദ്യ ഫോട്ടോ എടുക്കുമ്പോള്‍ സിന്ധുവിനു 22-23 പ്രായം കാണും. ഇന്ന് അതേ സിന്ധുവിനു 55 വയസാണെന്നും അദ്ദേഹം പറയുന്നു. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലായെന്നും കൃഷ്ണ കുമാര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
ഇന്നു പോസ്റ്റ് ചെയ്തതിലെ ആദ്യ ഫോട്ടോ എടുക്കുമ്പോള്‍ സിന്ധുവിനു 22-23 പ്രായം കാണും. ഇന്ന് അതേ സിന്ധുവിനു 55 വയസ്സ്. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലാ.. ഇന്ന് അങ്ങനെയല്ല. നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വളര്‍ത്തി..പലതരത്തിലുള്ള പോറലുകള്‍ ഉണ്ട്. ചുളുക്കുകള്‍ സംഭവിച്ചു. കാലം എല്ലാം മാറ്റും.
അന്ന് ഞങ്ങളുടെ സ്വപ്നങ്ങള്‍, ചിന്തകള്‍, മുന്‍ഗണനകള്‍, ആഗ്രഹങ്ങള്‍.. എല്ലാം മാറി. നമ്മളോടൊപ്പം ഉണ്ടായിരുന്ന ചിലര്‍, ചര്‍മം, മുടിയുടെ നിറം എല്ലാം മാറി. സിന്ധു എന്ന വിളിമാറി..ചേച്ചി,അമ്മ, ആന്റി, അമ്മൂമ്മ, ഒപ്പം ഞാനും അപ്പൂപ്പനായി. ആഗ്രഹിച്ചത് പലതും കിട്ടിയില്ല, എന്നാല്‍ കിട്ടിയതുചിലതു ആഗ്രഹിച്ചതിനേക്കാള്‍ മികച്ചതായിരുന്നു. നല്ലതും നല്ലതല്ലാത്തതുമായ പലതും ജീവിതത്തില്‍ സംഭവിച്ചു. നന്മകള്‍ അളന്നു നോക്കിയപ്പോള്‍ വന്‍ നേട്ടം.. നല്ലതല്ലാത്തതു എന്നു കരുതിയ പലതും ജീവിതത്തില്‍ മുന്നേറാന്‍ സഹായിച്ച ഇന്ധനമായിരുന്നു, ഊര്‍ജമായിരുന്നു.
സിന്ധുവിനോടൊപ്പമുള്ള യാത്ര അതി സുന്ദരമായിരുന്നു.. ആനന്ദകരമായിരുന്നു.. ഇന്നും പ്രകൃതി ഞങ്ങളെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നു.. യാത്രയില്‍ കൂടെ കൂടി ഒരുപാട് ധന്യ നിമിഷങ്ങള്‍ സമ്മാനിച്ച നാല് മക്കള്‍ക്കും, രണ്ടു മരുമക്കള്‍ക്കും, ഓമിക്കും, ദൈവത്തിനും ഈ സുന്ദര നിമിഷത്തില്‍ നന്ദി പറയുന്നു.. കൊച്ചിയില്‍ നില്‍ക്കുന്ന സിന്ധുവിനു മുംബയില്‍ നില്‍ക്കുന്ന കിച്ചുവിന്റെ പിറന്നാള്‍ ആശംസകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates