‌‌'ഒരാഴ്ച ചുമ്മാ ഞാൻ ചെരുപ്പിടാതെ നടന്നു, അതെനിക്കിപ്പോൾ ശീലമായി, ആവശ്യമുള്ളപ്പോൾ ചെരുപ്പിടും'; വിജയ് ആന്റണി പറയുന്നു

'ഒരുസമയത്ത് ഞാൻ‌ അങ്ങനെയായിരുന്നു'.
Vijay Antony
Vijay Antonyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സം​ഗീത സംവിധായകൻ, ​ഗായകൻ, എഡിറ്റർ, നടൻ അങ്ങനെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വിജയ് ആന്റണി. അടുത്തകാലത്തായി പൊതുവേദികളിലും ചടങ്ങുകളിലുമൊക്കെ ചെരുപ്പ് ധരിക്കാതെയാണ് നടനെ കാണാറുള്ളത്. ആരാധകരടക്കം പലർക്കും ഇത് വലിയൊരു കൗതുകമായിരുന്നു.

കോടികളുടെ ആസ്തിയുണ്ടായിട്ടും അറിയപ്പെടുന്ന ഒരു നടനായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ചെരുപ്പ് ഉപേക്ഷിച്ചത് എന്നത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ 16 വയസുകാരിയായ മകൾ മീര അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറഞ്ഞത്.

മകളുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് വിജയ് ആന്റണി ചെരുപ്പ് ധരിക്കുന്നത് ഉപേക്ഷിച്ചത് എന്നാണ് ആരാധകരടക്കം പറയുന്നത്. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം പറയുകയാണ് വിജയ് ആന്റണി. തന്റെ പുതിയ ചിത്രമായ 'അപ്പ കുട്ടി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി, പേർളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു വിജയ്.

"ഒരാഴ്ച വെറുതേ ഞാൻ ചെരുപ്പിടാതെ നടന്നു. ഒരുസമയത്ത് ഞാൻ‌ അങ്ങനെയായിരുന്നു. പിന്നെ അതെനിക്കിപ്പോൾ ശീലമായി. ചെരുപ്പിടില്ല എന്നൊന്നുമില്ല, എന്തെങ്കിലും ആവശ്യമുള്ളപ്പോൾ ചെരുപ്പിടും". - വിജയ് ആന്റണി പറഞ്ഞു. 'അപ്പ കുട്ടി' നവംബർ 20 ന് ആണ് തിയറ്ററുകളിലെത്തുന്നത്. പ്രീതി അസ്റാണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Vijay Antony
'ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു; എല്ലായിപ്പോഴും ഒരേ ഭാവം'; രാമായണ റിവ്യുവുമായി മുരളി തുമ്മാരുകുടി
Vijay Antony
'എന്റെ വേഷം ഒരുപക്ഷേ ചെറുതായിരിക്കാം, എങ്കിലും'; മണ്ഡോദരിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി കാജൽ അ​ഗർവാൾ
Vijay Antony
‘തല്ലുമാല’യ്ക്ക് വേണ്ടിയാണ് ആദ്യമായി ജിമ്മിൽ പോയത്; സിക്സ് പാക്ക് നിലനിർത്തുന്നത് ആരോഗ്യകരമല്ലെന്ന് ലുക്ക്മാൻ
Summary

Actor Vijay Antony talks about walking barefoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER