'ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു; എല്ലായിപ്പോഴും ഒരേ ഭാവം'; രാമായണ റിവ്യുവുമായി മുരളി തുമ്മാരുകുടി

'സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേള്‍ക്കുന്നതും'
Shobana, Muralee Thummarukudy
Shobana, Muralee Thummarukudy
Updated on: 
1 min read

ബോളിവുഡ് ചിത്രം രാമായണയുടെ റിവ്യുവുമായി മുരളി തുമ്മാരുകുടി. ചിത്രത്തിലെ സായ് പല്ലവിയുടെ സീതയെക്കുറിച്ചാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. വാളെടുക്കുന്ന സീതയെ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. അതേസമയം സാങ്കേതികവിദ്യയ്ക്കപ്പുറം അഭിനയം ഒക്കെ കണക്കാണെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിലെ മലയാളി സാന്നിധ്യമായ ശോഭനയുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ ശോഭനയ്ക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

വാളെടുക്കുന്ന സീത. രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനില്‍ തന്നെ കാണണം. കഥ പഴയത് തന്നെ ആണല്ലോ, അപ്പോള്‍ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേള്‍ക്കുന്നതും.

വാല്മീകി രാമായണത്തില്‍ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേര്‍ഷന്‍സ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തില്‍ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്. സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. മുരളി തുമ്മാരുകുടി.

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാമായണ. ചിത്രത്തില്‍ രാമനായെത്തുന്നത് രണ്‍ബീര്‍ കപൂറും സീതയാകുന്നത് സായ് പല്ലവിയുമാണ്. കന്നഡ സൂപ്പര്‍ താരം യഷ് ആണ് രാവണനാകുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ചിത്രം ഇതിനോടകം തന്നെ 300 കോടിയലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Shobana, Muralee Thummarukudy
'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി
Shobana, Muralee Thummarukudy
'എന്റെ വേഷം ഒരുപക്ഷേ ചെറുതായിരിക്കാം, എങ്കിലും'; മണ്ഡോദരിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി കാജൽ അ​ഗർവാൾ
Shobana, Muralee Thummarukudy
‘തല്ലുമാല’യ്ക്ക് വേണ്ടിയാണ് ആദ്യമായി ജിമ്മിൽ പോയത്; സിക്സ് പാക്ക് നിലനിർത്തുന്നത് ആരോഗ്യകരമല്ലെന്ന് ലുക്ക്മാൻ
Summary

Muralee Thummarukudy reviews Ramayana. Makes fun of Shobana's acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER