'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

കണ്ടത് ആരോടെങ്കിലും പറയുമ്പോഴാണ് നമ്മുടെ അറിവ് ഉറപ്പാകുന്നത്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

കൊച്ചി: രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'കാതോട് കാതോരം' പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുരുന്നുകളുടെ സംഗമത്തിൽ സർപ്രൈസ് എൻട്രിയായെത്തി നടൻ മമ്മൂട്ടി. താരത്തിന്റെ വരവ് കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘാടകർക്കും ഇരട്ടിമധുരമായി മാറി.

കുഞ്ഞുങ്ങളോട് കുശലം ചോദിച്ചും അവരെ ചേർത്തുപിടിച്ച് ഫോട്ടോകളെടുത്തും രണ്ട് മണിക്കൂറിലേറെ സമയമാണ് മമ്മൂട്ടി അവരിലൊരാളായി ചെലവഴിച്ചത്. "നമ്മൾ കണ്ടും കേട്ടുമാണ് അറിവുണ്ടാകുന്നത്. കണ്ടത് ആരോടെങ്കിലും പറയുമ്പോഴാണ് നമ്മുടെ അറിവ് ഉറപ്പാകുന്നത്. ഈ കുട്ടികൾക്ക് കേൾക്കാനും പറയാനും പറ്റാത്ത ഒരവസ്ഥയാകുമ്പോൾ, കേൾക്കാൻ പറ്റാത്ത ഒരുപാട് അറിവുകളുണ്ട്.

ഈ കുട്ടികൾക്ക് അത് കൊടുക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഈ കുഞ്ഞുങ്ങൾ വളർന്ന് വലിയൊരു നിലയിലെത്തട്ടെ എന്ന് ആഗ്രഹിക്കുകയാണ് ഞങ്ങൾ. കുറച്ച് പേരെയെങ്കിലും സഹായിക്കാൻ സാധിച്ചല്ലോ. സഹായിക്കാൻ മനസ്സുള്ള ഡോക്ടർമാരും രാജഗിരി പോലുള്ള ആശുപത്രിയും അതിന്റെ കൂടെ കുറെ പ്രവർത്തകരും ഉള്ളപ്പോൾ കുറേക്കൂടി എളുപ്പമായി കാര്യങ്ങൾ, സന്തോഷം.

ഈ കുട്ടികളുടെ അമ്മമാർ പറയുന്നത് കേട്ടില്ലേ, അവർ ആശുപത്രിയിലിരിക്കുമ്പോഴാണ് കൂടുതൽ സമാധാനത്തോടെ ഇരിക്കുന്നത്, പുറത്തിറങ്ങുമ്പോൾ അല്ലെന്ന്. നമ്മുടെ സമൂഹം അങ്ങനെയാണ്. അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട. നമ്മളെല്ലാവരും അത് നേരിട്ട് ജീവിക്കുന്നവരാണ്.

സമൂഹം നമ്മുടെ നേരെ യാഥാർഥ്യവും സത്യവും മനസിലാക്കാതെ നമ്മളോട് പെരുമാറും. അതിന് നമുക്ക് ഈ കുട്ടികളിലൂടെ മറുപടി പറയാം. അവരെ വളർത്തിയ വലിയ ആൾക്കാർ ആക്കാം. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തണം അവർ. സന്തോഷം". -മമ്മൂട്ടി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mammootty
ഗംഭീര വെടിക്കെട്ടിനൊരുങ്ങി മമ്മൂട്ടിയുടെ ‘മേള’; മാസ് ലുക്കിൽ ദീപാവലി സ്പെഷ്യൽ പോസ്റ്റർ
Mammootty
ബി​ഗ് ബിയും ഭയന്നോ?: ബുള്ളറ്റ്പ്രൂഫ് 'കൂട്ടിൽ' കയറി ബച്ചനും; കാവലായി അഭിഷേക്, സുരക്ഷാ ക്രമീകരണത്തിന് പിന്നിൽ ഭീഷണി?
Mammootty
'ഇതെന്റെ ആദ്യത്തെ സിനിമയാണ്, ഞാൻ ഭയങ്കര ആവേശത്തിലാണ്'; 'ബാച്ച്ലര്‍ പാര്‍ട്ടി Deux' പ്രീ റിലീസ് ഇവന്റിൽ തിളങ്ങി ഹന്‍സിക കൃഷ്ണ
Summary

Mammootty video with kids goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER