'എന്റെ വേഷം ഒരുപക്ഷേ ചെറുതായിരിക്കാം, എങ്കിലും'; മണ്ഡോദരിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി കാജൽ അ​ഗർവാൾ

ചില സിനിമകൾ സ്ക്രീനിൽ നാം ചെലവഴിച്ച സമയത്തിന്റെയോ കഥാപാത്രത്തിന്റെ വലിപ്പത്തിന്റെയോ അടിസ്ഥാനത്തിലല്ല അളക്കപ്പെടുന്നത്.
Kajal Aggarwal
Kajal Aggarwalഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'. ചിത്രത്തിൽ രാവണനായി യഷ് എത്തിയപ്പോൾ മണ്ഡോദരിയായി കാജൽ അ​ഗർവാൾ ആണെത്തിയത്. കാജലിന് ചിത്രത്തിൽ സ്ക്രീൻ ടൈം വളരെ കുറവാണെങ്കിലും താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി.

'രാമായണ' പോലുള്ള ഒരു ബൃഹത്തായ ഇതിഹാസകാവ്യവുമായി, ഏത് നിലയിലായാലും ബന്ധപ്പെടാൻ സാധിച്ചത് താൻ വലിയ അഭിമാനമായി കരുതുന്നതായി കാജൽ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് കാജൽ സന്തോഷം പങ്കുവച്ചത്. "രാമായണ’ പോലൊരു ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള അഭിമാനം പറഞ്ഞറിയിക്കാനാവാത്തതാണ്.

എന്റെ വേഷം ഒരുപക്ഷേ ചെറുതായിരിക്കാം; എങ്കിലും നമ്മുടെ സംസ്കാരത്തോടും ചരിത്രത്തോടും അസ്തിത്വത്തോടും അത്രമേൽ ഇഴചേർന്നുനിൽക്കുന്ന ഒരു ഇതിഹാസകഥയുടെ ഭാഗമാകാൻ കഴിഞ്ഞതും, കലയോട് അടങ്ങാത്ത അഭിനിവേശവും അർപ്പണബോധവുമുള്ള അതുല്യരായ കലാകാരന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതും മനസ്സ് നിറയ്ക്കുന്ന അനുഭവമായിരുന്നു.

എന്നെ ഈ വേഷത്തിലേക്ക് പരിഗണിക്കുകയും, നമ്മുടെ ചരിത്രത്തിൽ എന്നെന്നും മായാതെ നിൽക്കുന്നതും ലോക സിനിമയിലേക്കുള്ള ഇന്ത്യൻ ചലച്ചിത്രരംഗത്തിന്റെ അഭിമാനകരമായ നാഴികക്കല്ലുമായ ഈ സിനിമയുടെ ഭാഗമാക്കാൻ അവസരം നൽകുകയും ചെയ്തതിന് പ്രിയപ്പെട്ട നമിത് മൽഹോത്രയ്ക്കും നിതേഷ് തിവാരി സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കൂടെ പ്രവർത്തിച്ച പ്രഗത്ഭരായ എല്ലാ അഭിനേതാക്കൾക്കും നന്ദി പറയുന്നു. നിങ്ങൾ ഓരോരുത്തരും അത്യുജ്ജ്വലമായിരുന്നു, ഒപ്പം എനിക്കൊരു വലിയ പ്രചോദനവും. നിങ്ങളുടെ കഴിവും ആത്മാർഥതയും എന്നെന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കാനും നമ്മുടെ നിലവാരം ഉയർത്താനും ഓർമ്മിപ്പിക്കുന്ന ഘടകങ്ങളാണ്. യഷ്, രൺബീർ കപൂർ, സായ് പല്ലവി, രവി ദുബെ, സണ്ണി ഡിയോൾ... എന്റെ പ്രിയ സുഹൃത്തുക്കളായ രാകുൽ പ്രീത്, വിവേക് ഒബ്‌റോയ്, ആദിനാഥ് കോത്താരെ...

നിങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതും, ഒപ്പമുണ്ടായ സൗഹൃദ സംഭാഷണങ്ങളുമെല്ലാം അങ്ങേയറ്റം സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു! ചില സിനിമകൾ സ്ക്രീനിൽ നാം ചെലവഴിച്ച സമയത്തിന്റെയോ കഥാപാത്രത്തിന്റെ വലിപ്പത്തിന്റെയോ അടിസ്ഥാനത്തിലല്ല അളക്കപ്പെടുന്നത്. മറിച്ച്, ആ കഥയുടെ മഹത്വം കൊണ്ടും, അതിന്റെ പിന്നിലെ സമർപ്പണം കൊണ്ടും,

നമ്മുടെ വിശ്വാസത്തോടും ദൈവീകതയോടും അത്രമേൽ ചേർന്നുനിൽക്കുന്ന ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ പുണ്യം കൊണ്ടുമാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഈ മനോഹര സൃഷ്ടിയെ ഇത്രയധികം സ്നേഹത്തോടെ നെഞ്ചിലേറ്റിയതിനും, എന്റെ ചെറുതെങ്കിലും അർഥവത്തായ കഥാപാത്രത്തെ ഇത്രയും വാത്സല്യത്തോടെ സ്വീകരിച്ചതിനും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി.

ചില കൂട്ടായ്മകൾ ചെയ്ത വേഷത്തേക്കാളൊക്കെ എത്രയോ വലുതാണ്. 'രാമായണം' എന്നും എനിക്ക് അങ്ങനെയൊന്നായിരിക്കും. ഒപ്പം, എന്റെ പ്രിയപ്പെട്ട കോസ്റ്റ്യൂം ടീമിനും അസിസ്റ്റന്റ് ഡയറക്ടർമാർക്കും ഒരു വലിയ കയ്യടി! നിങ്ങൾ ശരിക്കും അത് ഗംഭീരമാക്കി! നിങ്ങളുടെ കഠിനാധ്വാനവും സൂക്ഷ്മതയും ആത്മാർഥതയുമാണ് ഈ യാത്രയിലെ ഓരോ നിമിഷത്തെയും ഇത്രയേറെ സവിശേഷമാക്കിയത്.

നിങ്ങൾക്കിപ്പോൾ ലഭിക്കുന്ന എല്ലാ സ്നേഹവും പ്രശംസകളും നിങ്ങൾ പൂർണമായും അർഹിക്കുന്നതാണ്. ഈ നേട്ടം എന്റേതെന്ന പോലെ നിങ്ങളുടേത് കൂടിയാണ്!"- കാജൽ അ​ഗർവാൾ കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Kajal Aggarwal
'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി
Kajal Aggarwal
ഗംഭീര വെടിക്കെട്ടിനൊരുങ്ങി മമ്മൂട്ടിയുടെ ‘മേള’; മാസ് ലുക്കിൽ ദീപാവലി സ്പെഷ്യൽ പോസ്റ്റർ
Kajal Aggarwal
ബി​ഗ് ബിയും ഭയന്നോ?: ബുള്ളറ്റ്പ്രൂഫ് 'കൂട്ടിൽ' കയറി ബച്ചനും; കാവലായി അഭിഷേക്, സുരക്ഷാ ക്രമീകരണത്തിന് പിന്നിൽ ഭീഷണി?
Summary

Actress Kajal Aggarwal admits that her role as Mandodari in Ramayana is small.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER