Drunk KSRTC Bus Driver Arrested 
Idukki

45 യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര; മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ. കുമളിയിൽ നിന്നും രാവിലെ കോട്ടയത്തേക്ക് പുറപ്പെട്ട ബസിലെ ഡ്രൈവർ വിനീഷ് കുമാറാണ് വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്. ബസിലുണ്ടായിരുന്ന 45 യാത്രക്കാരുടെ ജീവനാണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

യാത്ര ആരംഭിച്ചതുമുതൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഡ്രൈവറുടെ പെരുമാറ്റം. ചോറ്റുപാറയിലും നെല്ലിമലയിലും എത്തിയപ്പോൾ എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാൻ പോകുന്ന രീതിയിൽ അമിതവേഗത്തിലും നിയന്ത്രണം തെറ്റിയുമാണ് ബസ് കടന്നുപോയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ യാത്രക്കാർ വിവരം തിരക്കിയെങ്കിലും ഡ്രൈവർ അത് വകവച്ചില്ല. തനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു വിനീഷ് കുമാർ മറുപടി നൽകിയത്.

എന്നാൽ വണ്ടിപ്പെരിയാറിൽ എത്തിയപ്പോൾ വീണ്ടും വാഹനം നിയന്ത്രണം വിട്ടതോടെ മുൻഭാഗത്തിരുന്ന യാത്രക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ നിർബന്ധത്തിന് വഴങ്ങി ബസ് വഴിയരികിൽ നിർത്താൻ ഡ്രൈവർ തയാറായി. ഉടൻ തന്നെ യാത്രക്കാർ ബസിന്റെ താക്കോൽ ഊരിമാറ്റി നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. പിന്നീട് കുമളി ഡിപ്പോയിൽ നിന്ന് മറ്റൊരു ഡ്രൈവറെ എത്തിച്ചാണ് യാത്രക്കാരുമായി ബസ് കോട്ടയത്തേക്ക് യാത്ര തുടർന്നത്.

A KSRTC bus driver was arrested by the Peerumade police for driving under the influence of alcohol, after alert passengers intervened to stop the vehicle and averted a major accident involving 45 passengers traveling from Kumily to Kottayam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

'രാത്രി 10 ആയാല്‍ സ്വിച്ചിട്ട പോലെ കരീന മിണ്ടാതാകും'; കാരണം മനസിലാക്കാന്‍ സെയ്ഫിന് വേണ്ടി വന്നത് രണ്ട് വര്‍ഷം!

94 പേരെ നിയമിച്ചതിൽ 38 പേർ ചാർജെടുത്തു; കാസർകോട് ജില്ലയിലേക്ക് ഡോക്ടർമാർ വരുന്നില്ലെന്ന് മന്ത്രി കെ മുരളീധരൻ

ശരീരത്തിൽ എത്ര അളവിൽ വിറ്റാമിൻ ഡി വേണം? വിദഗ്ധർ പറയുന്നത് ഇങ്ങനെ...

ഫോണിന്റെ പിന്നിലും ഡിസ്‌പ്ലേ, മൂന്ന് മോഡലുകള്‍; ഹോണ്‍ 700 സീരീസ് ലോഞ്ച് വെള്ളിയാഴ്ച