Tree falls kills woman 
Idukki

ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളി മരിച്ചു

ക്കുപള്ളം മാങ്കവലയിലെ സ്വകാര്യ തോട്ടത്തിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചക്കുപള്ളം: ഇടുക്കി ചക്കുപള്ളം മാങ്കവലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗുഡല്ലൂർ സ്വദേശിനി പെരുമായി ആണ് മരിച്ചത്. തോട്ടത്തിൽ ഏലക്കായ വിളവെടുപ്പ് അടക്കമുള്ള പതിവ് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി മുകളിൽ നിന്നും വലിയ മരച്ചില്ല ഒടിഞ്ഞ് പെരുമായിയുടെ തലയിലേക്ക് വീണത്. കനത്ത മഴയെത്തുടർന്ന് മരച്ചില്ലകൾക്ക് ബലക്ഷയം സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്നയുടൻ തന്നെ തോട്ടത്തിലുണ്ടായിരുന്ന മറ്റ് സഹത്തൊഴിലാളികളും തോട്ടം അധികൃതരും ചേർന്ന് ഇവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് സൂചന. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ ജന്മനാടായ ഗൂഡല്ലൂരിലേക്ക് കൊണ്ടുപോകും.

In a tragic incident, a woman plantation worker was killed after a tree branch snapped and fell on her while working at a private cardamom estate in Mankavala near Chakkupallam, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'എവിടെയായാലും നന്നായി പഠിക്കണം....'; ശിശുക്ഷേമ സമിതിയിലെ 7 വയസുകാരി ഇറ്റലിയിലേയ്ക്ക്

'സങ്കടമുണ്ട്, കൂടെ അഭിനയിച്ച ഒരുപാട് പേർ ഇന്നില്ല, വളരെ ഇമോഷണൽ സിനിമയാണിത്'; 'കിരീടം' കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ

'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഇപ്പോഴും അഴിമതിയുടെ സ്മാരകം; ദുരിതത്തിൽ 140 ഭവനരഹിത കുടുംബങ്ങൾ