Chinnakkanal 301 Colony encroachment 
Idukki

ആദിവാസി ഭൂമിയിൽ വൻകിടക്കാരുടെ ഏലകൃഷി: ചിന്നക്കനാൽ 301 കോളനിയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി പാട്ടക്കച്ചവടം

തുച്ഛമായ തുക നൽകി 20 വർഷം വരെ നീളുന്ന പാട്ടക്കരാർ

Edited By : Damodaran K

ഇടുക്കി: അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഉപജീവനത്തിനായി സർക്കാർ അനുവദിച്ച ഭൂമിയിൽ കണ്ണുവെച്ച് വൻകിട ഏലകൃഷിക്കാർ. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമി തുച്ഛമായ തുക നൽകി കൈക്കലാക്കി സ്വകാര്യ വ്യക്തികൾ അനധികൃതമായി ഏലകൃഷി വ്യാപകമാക്കുന്നതായി പരാതി. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാൻ കർശനമായ നിയമങ്ങളും കൈമാറ്റ നിയന്ത്രണങ്ങളും നിലനിൽക്കെയാണ് അധികൃതരുടെ ഒത്താശയോടെ വർഷങ്ങളോളം നീളുന്ന പാട്ടക്കരാറിൽ ഭൂമി വൻതോതിൽ ഉപയോഗിക്കുന്നത്.

ആദിവാസി കുടുംബങ്ങൾക്ക് തുച്ഛമായ തുക നൽകി പത്തുമുതൽ ഇരുപത് വർഷം വരെയുള്ള നീണ്ട കാലയളവിലേക്കാണ് ഇടനിലക്കാരും വൻകിട കർഷകരും ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. നിയമപരമായി യാതൊരു സാധുതയുമില്ലാത്ത ഇത്തരം കരാറുകൾ വഴി ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സാഹചര്യമാണുള്ളത്.

ഭൂമി കൈക്കലാക്കിയതിന് പിന്നാലെ കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളടക്കമുള്ള അത്യാധുനിക സന്നാഹങ്ങൾ ഉപയോഗിച്ച് വൻതോതിൽ നിലമൊരുക്കിയാണ് ഏലത്തോട്ടങ്ങൾ വികസിപ്പിക്കുന്നത്. കോളനി പ്രദേശത്ത് വൻതോതിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുമാന്തുന്നതിന്റെയും നിലമൊരുക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഈ അനധികൃത കയ്യേറ്റങ്ങൾക്കും ഇടപെടലുകൾക്കുമെതിരെ കോളനി നിവാസികൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ അന്വേഷണവും നടപടിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഉദ്യോഗസ്ഥ-ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ടാണ് നടപടികൾ അട്ടിമറിക്കുന്നതെന്നും ആക്ഷേപമുണ്ട്.

സ്വകാര്യ വ്യക്തികളുടെ അനിയന്ത്രിതമായ കടന്നുകയറ്റവും കൃഷിഭൂമികൾക്ക് ചുറ്റും സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളും സോളാർ ഫെൻസിങ്ങുകളും കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകളെ തടസ്സപ്പെടുത്തുകയാണ്. ഇത് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം ക്രമാതീതമായി വർധിക്കാൻ ഇടയാക്കുന്നതായും ആദിവാസികൾ ചൂണ്ടിക്കാട്ടുന്നു. 301 കോളനിയിലെ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കണമെന്നും വ്യാജ പാട്ടക്കരാറുകൾ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കാൻ സമഗ്ര റവന്യൂ അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമാണ്.

Large-scale farmers have allegedly encroached upon tribal lands at 301 Colony in Chinnakkanal, Idukki, to run extensive cardamom plantations under unlawful, long-term lease arrangements

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെജ്' അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; 1,05,000ല്‍ താഴെ തന്നെ

സൗദിയില്‍ മിസൈല്‍ ആക്രമണം രൂക്ഷം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി

ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു, യാത്രക്കാരെയും ഡ്രൈവറെയും രക്ഷപ്പെടുത്തി; തമിഴ്‌നാട്ടില്‍ പെരുമഴ

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; കരാറുകാരന്‍ എസ്എസ് ബിനു അറസ്റ്റില്‍