Child with fever in Idukki Hospital 
Idukki

ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധം; പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാതെ തിരിച്ചയച്ചു

ക്യാഷ്വാലിറ്റിയിൽ ഡോക്ടർമാരില്ലാതെ രോഗികൾ മണിക്കൂറുകളോളം വലഞ്ഞു; സൂപ്രണ്ടിനോട് ചോദിക്കാൻ ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ നിഷേധമെന്ന് പരാതി. പനി ബാധിച്ച് അവശ നിലയിൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയ കുട്ടിയെ ചികിത്സ ലഭ്യമാക്കാതെ മടക്കി അയച്ചതായാണ് പ്രധാന ആരോപണം. പിന്നീട് ഈ കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ഉന്നതതല യോഗത്തിനും അവലോകനത്തിനുമായി ആരോഗ്യമന്ത്രി എത്തിയ സമയത്ത് തന്നെയാണ് രോഗികളുടെ പ്രതിഷേധവും ഉയർന്നത്.

ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തിയ നൂറുകണക്കിന് രോഗികൾ മണിക്കൂറുകളോളമാണ് കാത്തുനിൽക്കേണ്ടി വന്നത്. ദീർഘകാലമായി തുടരുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവാണ് ആശുപത്രി പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ തയാറായില്ല. ചികിത്സാ നിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മന്ത്രിയുടെ മറുപടി.

തുടർന്ന് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാൻ നിൽക്കാതെ മന്ത്രി വാഹനത്തിൽ കയറി മടങ്ങുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും ചികിത്സാ നിഷേധത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്

A controversy erupted at the Idukki District Hospital as patients alleged treatment denial and severe delays due to a shortage of doctors during a visit by Health Minister K. Muraleedharan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

ഇ25 പെട്രോള്‍ ഉടനില്ല; എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ കൂട്ടില്ല; സുരക്ഷിതമെന്ന് സുരേഷ് ഗോപി

പ്രവാസികളെ കുത്തിക്കൊലപ്പെടുത്തി; കുവൈത്ത് വിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഇടുക്കിയിൽ മഴ ശമിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു

അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകര്‍; 18 പേരുടെ ചുരുക്കപ്പട്ടികയായി