Salim 
Idukki

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

പത്തംഗ സംഘത്തോടൊപ്പം എത്തിയ യുവാവ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു; അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരണപ്പെട്ടത്. മാങ്കുളം തളികത്തുള്ള വെള്ളച്ചാട്ടത്തിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.ആന്ധ്രാപ്രദേശിൽ നിന്നും പത്ത് പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്ത് എത്തിയത്.

സലീം വെള്ളച്ചാട്ടത്തിലെ ശക്തമായ ഒഴുക്കിൽപ്പെട്ടയുടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കഠിനശ്രമത്തിനൊടുവിൽ സലീമിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സലീമിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആന്ധ്രയിലെ യുവാവിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

A 28-year-old tourist from Andhra Pradesh, identified as Salim, drowned after accidentally slipping into a waterfall at Thalikath in Mankulam, Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

'ഡോഗ് സ്‌ക്വാഡ് ആണ് പ്രശ്‌നം'; മന്നം സമാധിയില്‍ ആര്‍ക്കും വിലക്കില്ലെന്ന് സുകുമാരന്‍ നായര്‍

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ആശങ്ക

വലിയ ബാറ്ററി, പോര്‍ട്ടബിള്‍ ചാര്‍ജര്‍, റേഞ്ച് 187 കിലോമീറ്റര്‍; വിഡ വിഎക്‌സ്2 പ്ലസ് 4 വിപണിയില്‍

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം