Shantanpara Rani Murder 
Idukki

ഇടുക്കി ശാന്തൻപാറയിൽ മധ്യവയസ്കയെ വീടിനു സമീപം തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒരു കൈയുടെ മുട്ടിനു താഴെ ഭാഗത്ത് ദശ ഇല്ലാത്ത നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ശാന്തൻപാറ ചേരിയാർ സ്വദേശിയായ റാണി (55) എന്ന മധ്യവയസ്കയെ വീടിന് സമീപം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലും ഒരു കൈയുടെ മുട്ടിനു താഴെ ഭാഗത്ത് ദശ ഇല്ലാത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ചേരിയാറിലെ വീട്ടിൽ റാണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയൽവാസി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്.

വീടിന്റെ സമീപത്തുനിന്ന് ചോരപ്പാടുകളും റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പകൽ നാട്ടുകാർ റാണിയെ ചേരിയാർ കവലയിൽ വെച്ച് കണ്ടിരുന്നു. പിന്നീട് ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴോ രാത്രിയിലോ ആകാം കൊലപാതകം നടന്നതെന്നാണ് വിലയിരുത്തൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ സമീപത്തു താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 55-year-old woman, Rani, was found brutally murdered near her house in Cheriyar, Shantanpara, Idukki, with her head severed, prompting a high-level police and forensic investigation focusing on migrant workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത

'സുഹൃത്തും മുന്‍ കാമുകിയും തമ്മില്‍ അടുപ്പം, അഭിരാം പ്രോത്സാഹിപ്പിച്ചത് വൈരാഗ്യമായി', ഇരുവരെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പതിനേഴുകാരന്‍

ട്രോളും വിമര്‍ശനങ്ങളും; മമ്മുട്ടിയ്‌ക്കെതിരായ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്ത് ബി ഗോപാലകൃഷ്ണന്‍

ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ; ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണമാരംഭിച്ചു