Youth Congress Leader Death 
Kasargod

യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: പൊയിനാച്ചിയിൽ ഉദുമ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പ കോലാംകുന്ന് സ്വദേശി ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊയിനാച്ചിയിൽ പ്രവർത്തിക്കുന്ന സ്വന്തം ഓഫീസിനകത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി ഓഫീസ് നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ.

തിങ്കളാഴ്ച വൈകുന്നേരം മുതൽ ഹരികൃഷ്ണനെ കാണാതായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പലയിടത്തും തെരച്ചിൽ നടത്തി. തുടർന്ന് ഉച്ചയോടെ ഹരികൃഷ്ണന്റെ അമ്മാവൻ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. ബന്ധുക്കളുടെ മൊഴിയെടുത്ത് കാണാതായതിനുള്ള കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് പൊയിനാച്ചിയിലെ സ്ഥാപനത്തിനകത്ത് ഹരികൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പറമ്പ കോലാംകുന്നിലെ വി. ജനാർദ്ദനൻ നായരുടെയും രമയുടെയും മകനാണ് മരിച്ച ഹരികൃഷ്ണൻ. സഹോദരൻ: രവികുമാർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക

16 'അടി'യിൽ ലങ്കാ ദഹനം; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർജയം

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായി