Munnar Winter Season 
Idukki

ശൈത്യകാല വരവറിയിച്ച് മൂന്നാർ തണുത്തുവിറയ്ക്കുന്നു; പുൽമേടുകളിൽ മഞ്ഞുകണങ്ങൾ

ഒരാഴ്ചയ്ക്കുള്ളിൽ തണുപ്പ് മൈനസിലേക്ക് എത്തിയേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മൂന്നാർ: വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഇത്തവണ പതിവിലും നേരത്തെ ശൈത്യകാലം എത്തുന്നതിന്റെ സൂചന നൽകി പുൽമേടുകളിലും തേയിലച്ചെടികളിലും വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ (Frost) പ്രത്യക്ഷപ്പെട്ടു തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തണുപ്പ് അതിവേഗം കനക്കുകയാണ്.

കഴിഞ്ഞ ദിവസം മൂന്നാർ ടൗണിലും സമീപപ്രദേശമായ നല്ലതണ്ണിയിലും താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ എട്ട് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. എന്നാൽ ചെണ്ടുവര, ലക്ഷ്മി തുടങ്ങിയ ഉയർന്ന തോട്ടം മേഖലകളിൽ പുലർച്ചെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും താഴെ എത്തിയിരുന്നു. പകൽസമയത്ത് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് അനുഭവപ്പെടുന്നതെങ്കിലും വൈകുന്നേരത്തോടെ ശക്തമായ കോടമഞ്ഞും കുളിർകാറ്റും മലനിരകളെ മൂടുകയാണ്.

Munnar Winter Season 2026

പുലർകാലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനമില്ലാതെ ഇതേ രീതിയിൽ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നാറിലെ താപനില പൂജ്യത്തിന് താഴേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിശൈത്യത്തിന്റെ ലക്ഷണങ്ങൾ നേരത്തെ പ്രകടമായതോടെ തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കാൻ വരുംദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ ഒഴുക്ക് മൂന്നാറിലേക്ക് ഉണ്ടാകുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.

Signalling an early arrival of the winter season, the hill station of Munnar in Idukki district has begun experiencing a severe cold wave, with frost blanketed across tea plantations and grasslands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

അന്ന് സ്വർണം പവന് 67 രൂപ

ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനം: മുസ്ലിം ലീഗ് പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല; മൃതദേഹത്തോട് അനാദരവ് അരുത്': യുഎഇയിൽ മരിച്ചയാളുടെ സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി

വൈദ്യുതി ബില്ലിൽ സംശയമുണ്ടോ?, സ്വയം പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം