തൊടുപുഴ: തൊടുപുഴയിൽ പെയ്ത കനത്ത മഴയിൽ ജല അതോറിറ്റി ഓഫീസിന് സമീപം മണ്ണിടിച്ചിലുണ്ടായി വിതരണ പൈപ്പ് ലൈൻ തകർന്നു. കൂറ്റൻ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിലെ 25,000-ത്തോളം ആളുകളുടെ കുടിവെള്ള വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ആറു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ടുപുഴ നഗരസഭയിലെ 13 വാർഡുകളിലെയും സമീപത്തുള്ള കുമാരമംഗലം പഞ്ചായത്തിലെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം നിലച്ചത്.
എക്‌സൈസ് സർക്കിൾ ഓഫീസിന് സമീപത്തേക്ക് അർധരാത്രിയോടെയാണ് ജല അതോറിറ്റിയുടെ കൂറ്റൻ കൽക്കെട്ട് ഇടിഞ്ഞു വീണത്. ഓഫീസിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന വഴിയാണിത്. സാധാരണയായി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടാറുള്ള ഈ ഭാഗത്ത് അപകടം നടന്നത് അർധരാത്രിയായതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു. തേസമയം, തകർന്ന കൽക്കെട്ടിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോഴും അപകട ഭീഷണി ഉയർത്തി നിലനിൽക്കുകയാണ്. പ്രദേശത്ത് മഴ ശക്തമായാൽ മതിൽ വീണ്ടും ഇടിയാനുള്ള സാധ്യതയേറെയാണ്.
പൈപ്പുകളുടെ തകരാർ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും തകർന്ന ഭാഗത്തിന്റെ വ്യാപ്തി വലുതായതിനാൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. താത്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ നഗരസഭയും ജല അതോറിറ്റിയും ചേർന്ന് ആലോചിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates