Vagamon Encroachment 
Idukki

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻ കയ്യേറ്റം; റവന്യൂ സംഘം പരിശോധന നടത്തി

11 ഏക്കറോളം ഭൂമി വെട്ടിനിരത്തി റോഡും കുളവും നിർമ്മിച്ചു; സർവേ ഉദ്യോഗസ്ഥരുമായി ഭൂരേഖ തഹസിൽദാർ സ്ഥലത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പീരുമേട്: വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.

പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തെ 11 ഏക്കറോളം വരുന്ന ഭൂമിയിലാണ് അനധികൃതമായി റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. കൂടാതെ സ്ഥലത്ത് വലിയ കുളം കുഴിക്കുകയും വൻതോതിൽ പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും പട്ടയം നൽകാൻ അനുമതിയില്ലാത്ത ഇത്തരം മൊട്ടക്കുന്നുകൾ വ്യാജ രേഖകളുടെ മറവിലാണ് കൈയേറുന്നതെന്ന ആരോപണം ശക്തമാണ്.

എന്നാൽ ഈ പ്രദേശത്ത് 2001-ൽ പട്ടയം നൽകിയതായി രേഖകളിലുണ്ടെന്ന് ഭൂരേഖ തഹസിൽദാർ പ്രതികരിച്ചു. എന്നാൽ പട്ടയത്തിന്റെ സത്യാവസ്ഥയും അനുമതിയില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും റവന്യൂ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.

Revenue team inspects land encroachment under fake patta in Vagamon Mottakkunnu

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

'ബിഗ് സ്കെയിൽ സിനിമയായി തോന്നുമെങ്കിലും, അങ്ങനെയല്ല; റോളർ- കോസ്റ്റർ റൈഡ് പോലെയാണ് 'ടോക്സിക്'

സ്ഫടികത്തിലെ മണിയടിയന്ത്രം മുതൽ വാക്വം ക്ലീനർ വരെ; ലെവിന്റെ വിസ്മയങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിഡിയോയ്ക്ക് 120 മില്യൺ കാഴ്ചക്കാർ

'തെരുവാകെ മൃതദേഹങ്ങള്‍....'; പാക് അധീന കശ്മീരില്‍ പാകിസ്ഥാന്റെ ക്രൂരത; പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്, 20 പേര്‍ കൊല്ലപ്പെട്ടു

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ മാനേജർ ആകാം; ബിരുദം മുതൽ യോഗ്യത, ചവറയിലും ആലുവയിലും അവസരം