Santhanpara Rani Murder Case Accused Arrested 
Idukki

ശാന്തൻപാറ റാണി കൊലപാതകം; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റാണിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. പശ്ചിമ ബംഗാൾ ബർദ്വാൻ റായ്ഗ്രാം സ്വദേശി നായ്ക് ദഫേദാർ മുഹമ്മദ് ആണ് പിടിയിലായത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ എട്ടാം തീയതിയാണ് റാണി കൊല്ലപ്പെട്ടത്. പ്രതിയുടെ പക്കൽ നിന്ന് റാണി 10,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. വീടിന്റെ അടുക്കള ഭാഗത്ത് വെച്ചുണ്ടായ കയ്യാങ്കളിക്കിടെ പ്രതി കല്ലുകൊണ്ട് റാണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എട്ടാം തീയതി കൊല്ലപ്പെട്ട റാണിയുടെ മൃതദേഹം പത്താം തീയതിയാണ് അയൽവാസി കണ്ടെത്തിയത്. മുഖം വികൃതമായും കൈ വേർപെട്ട നിലയിലും കാണപ്പെട്ടതിനാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം പ്രതി ട്രെയിൻ മാർഗം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ പശ്ചിമ ബംഗാളിലെ സിയാൽദയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Police have arrested a West Bengal native, Nayak Dafedar Muhammed, from Sealdah in connection with the brutal murder of Rani, a woman living alone in Santhanpara, Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫിയെ ഉമ്മന്‍ ചാണ്ടി സ്‌നേഹിച്ചു, തിരിച്ചു സ്‌നേഹിച്ചോ എന്ന് അറിയില്ല; വേട്ടയാടലിന്റെ കാലത്ത് മാറി നിന്നവര്‍ ഏറെയുണ്ട്'

വൈഭവ് വിസ്മയം, അടിയോടടി! ലോകറെക്കോര്‍ഡ് കുറിച്ച് ഇരട്ടസെഞ്ച്വറി; ഇന്ത്യക്ക് മിന്നും ജയം

ശബരിമലയില്‍ ശുചീകരണ തൊഴിലാളി ഒഴിവ്; അഭിമുഖം 26ന്

''ലോക' നിർമിക്കാൻ സാധിച്ചിരുന്നെങ്കിൽ!'; ചർച്ചയായി അനന്യ ബിർളയുടെ വാക്കുകൾ

'തെറി കമന്റിട്ടത് അമ്മായിയച്ഛന്‍; കഴിഞ്ഞ 10 വര്‍ഷം എന്തെല്ലാം അനുഭവിച്ചെന്ന് മനസിലാക്കാം'; പ്രതികരിച്ച് ഗായിക മാളവിക അനില്‍കുമാര്‍