Bhagavatha Acharyan Unnikrishnan Namboothiri 
Kannur

ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

രാജ്യത്തെമ്പാടും 125-ലധികം സപ്താഹങ്ങളിൽ യജ്ഞാചാര്യനായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പ്രശസ്ത ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ചാലാട് വെങ്കിലോട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (81) അഴീക്കോട് മൊളോളത്ത് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (ഒക്ടോബർ 19) വൈകുന്നേരം അഞ്ചിന് അഴീക്കോട് ചാൽ കടപ്പുറം യോഗക്ഷേമസഭ ശ്മശാനത്തിൽ നടക്കും.

ബെംഗളൂരുവിൽ എസ്.ജി.ടി ഓഫീസറായി വിരമിച്ച ശേഷമാണ് അദ്ദേഹം പൂർണ്ണമായും ആത്മീയരംഗത്തേക്ക് തിരിയുകയും ശ്രീമദ് ഭാഗവത സപ്താഹ ആചാര്യനായി മാറുകയും ചെയ്തത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ബെംഗളൂരു അയ്യപ്പ ക്ഷേത്രം, കതിരൂർ സൂര്യനാരായണ ക്ഷേത്രം തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 125-ഓളം ശ്രീമദ് ഭാഗവത സപ്താഹങ്ങളിൽ അദ്ദേഹം മുഖ്യ യജ്ഞാചാര്യനായിരുന്നു. അഴീക്കോട് മൊളോളം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തുടർച്ചയായി 25 വർഷം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ചാലാട് ശ്രീധർമ്മശാസ്താ ക്ഷേത്രം ഊരാളനും യോഗക്ഷേമസഭ അഴീക്കോട് ഉപസഭയുടെ രക്ഷാധികാരിയുമായിരുന്നു. പരേതരായ ചാലാട് വെങ്കിലോട്ട് ഇല്ലത്ത് രാമകൃഷ്ണൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിന്റെയും മകനാണ്.

ഭാര്യ: സരസ്വതി അന്തർജ്ജനം (കോട്ടൂർ ചെറുവള്ളി ഇല്ലം, കരിവെള്ളൂർ).

മക്കൾ: ഉമാദേവി വെങ്കിലോട്ട് (ജർമ്മനി), ഡോ. ഊർമ്മിള (യു.എസ്).

മരുമക്കൾ: അനൂപ് വിഷ്ണു നമ്പൂതിരി (എൻജിനിയർ, ജർമ്മനി - കൊട്ടാരക്കര സർവാദിത്യ പെരികമന ഇല്ലം), ഗോവിന്ദ് (എൻജിനിയർ, യു.എസ് - ചെറുവത്തൂർ പുത്തിലോട്ട് നീലമന ഇല്ലം).

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ യോഗക്ഷേമസഭ സംസ്ഥാന കമ്മിറ്റി, മൊളോളം ക്ഷേത്ര കമ്മിറ്റി, അക്ഷരി മാതൃ സമിതി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

Renowned Srimad Bhagavatha Sapthaha Acharyan Unnikrishnan Namboothiri (81) of Venkilottu Illam, Chalad, passed away at Mololam in Azhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് കാറുകളിലെ ‘ബ്ലാക്ക് ബോക്സ്’? നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഇഡിആർ നിർണായകമാകുന്നത് എങ്ങനെ?

'ഇന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാകും !', ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

തരിശുഭൂമിയിലും പൊന്നുവിളയിക്കാം; വെള്ളരി കൃഷിയിലൂടെ നേടാം ഇരട്ടി ലാഭം

'സഞ്ജു എന്താ ഏകദിന ടീമിൽ ഇല്ലാത്തത്!!!'

25 കിലോമീറ്ററിന് 647 കോടി രൂപ, എന്ത് കണക്കാണിത്?, എസി റോഡ് നിര്‍മ്മാണത്തില്‍ അന്വേഷണം വേണം: മന്ത്രി പി കെ ബഷീര്‍