'ഇന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാകും !', ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ബാങ്കിൽ നിന്നാണെന്ന് തോന്നിക്കുന്ന രീതിയിലാണ് തട്ടിപ്പുകാർ മെസേജുകൾ അയയ്ക്കുന്നത്.
KYC Scam Alert
KYC Scam Alert, Beware of Fake Bank Messages That Can Drain Your Accountai image
Edited By:
Updated on: 
1 min read

“നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇന്ന് ബ്ലോക്ക് ആകും! ഉടൻ കെ.വൈ. സി (Know Your Customer) അപ്ഡേറ്റ് ചെയ്യുക!” ഇങ്ങനെ ഒരു മെസേജ് നിങ്ങളുടെ ഫോണിലും വന്നിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക! നിങ്ങളുടെ പണം തട്ടിയെടുക്കാൻ സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രമായിരിക്കാം ഇത്. എന്താണ് ഈ KYC തട്ടിപ്പ്, എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടാം എന്ന് പരിശോധിക്കാം.

KYC Scam Alert
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ബാങ്കിൽ നിന്നാണെന്ന് തോന്നിക്കുന്ന രീതിയിലാണ് തട്ടിപ്പുകാർ മെസേജുകൾ അയയ്ക്കുന്നത്. KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും ബാങ്കിങ് സേവനങ്ങൾ നിർത്തലാക്കുമെന്നും മെസേജിൽ മുന്നറിയിപ്പ് നൽകും. ഇതോടൊപ്പം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ഒരു ലിങ്കും നൽകും. തട്ടിപ്പ്കാർ ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിക്കുന്നതിനാൽ പലരും ഇത് യഥാർഥ സന്ദേശമാണെന്ന് വിശ്വസിച്ചേക്കാം.

KYC Scam Alert
'ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും'

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാകും എത്തുക. ഇവിടെ അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, പാസ്‌വേഡ്, OTP തുടങ്ങിയ രഹസ്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടേക്കാം.

ഈ വിവരങ്ങൾ ലഭിക്കുന്നതോടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ അനധികൃത ഇടപാടുകൾ നടത്താനോ സാധിച്ചേക്കാം. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകരുത്. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അതിലൂടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

KYC Scam Alert
സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

OTP, ATM PIN, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. KYC അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് അറിയാൻ ബാങ്കിന്റെ ഔദ്യോഗിക ആപ്പോ വെബ്സൈറ്റോ നേരിട്ട് സന്ദർശിക്കുക. സംശയമുണ്ടെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

KYC Scam Alert
ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഓർക്കുക, ഒരു മെസേജ് വന്നതുകൊണ്ട് മാത്രം അത് ബാങ്കിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കരുത്. ഇത്തരം തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കുക. കൂടാതെ https://cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരാതിയും നൽകുക.

Summary

KYC scam messages falsely warn that bank accounts will be blocked unless customers update their details through a link. These links may lead to fake websites designed to steal account numbers, debit card details, passwords, and OTPs. Never click suspicious links or share confidential banking information.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com