Rajesh Dead 
Kannur

ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

തേജസ്വിനി പുഴയിലെ തുരുത്തിൽ നിന്ന് ഉച്ചയോടെ മൃതദേഹം ലഭിച്ചു; തിരച്ചിൽ നടത്തിയത് കേരള-കർണാടക വനംവകുപ്പ് സംയുക്ത സംഘം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെറുപുഴ: കണ്ണൂർ ചെറുപുഴ മീന്തുള്ളിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ തേജസ്വിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ (38) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തേജസ്വിനി പുഴയ്ക്ക് നടുവിലുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രാജേഷ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിലേക്ക് കയറിയിരിക്കാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കേരള-കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനാതിർത്തിയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് പുഴയിലെ തുരുത്തിൽ നിന്നും മൃതദേഹം കണ്ടെത്താനായത്.

ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷിക്കാൻ ജീവൻ തൃണവൽഗണിച്ച ദൗത്യം

കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലാണ് മീന്തുള്ളി തുരുത്തിൽ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61) ഒറ്റപ്പെട്ടത്. ശനിയാഴ്ച രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ ബെന്നി, കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ഉയർന്നതോടെ മരത്തിൽ പിടിച്ച് സഹായത്തിനായി നിലവിളിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നീന്തൽ പരിശീലകൻ കൂടിയായ രാജേഷും സുഹൃത്തുക്കളും റാഫ്റ്റിൽ ബെന്നിക്ക് സമീപത്തെത്തി. തുടർന്ന് കയർ എറിഞ്ഞു നൽകി ബെന്നിയെ മുൻപിലും മറ്റ് മൂന്ന് രക്ഷാപ്രവർത്തകരെ പിന്നിലുമാക്കി പുഴ കടത്തുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഏറ്റവും പിന്നിലുണ്ടായിരുന്ന രാജേഷ് കയറിലെ പിടിവിട്ട് ശക്തമായ ഒഴുക്കിലേക്ക്പ്പെടുകയായിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കിയ രാജേഷിന്റെ തിരിച്ചുവരവിനായി ബെന്നിയും ഭാര്യ ആൻസിയും പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും ഒടുവിൽ നാടിനെ കണ്ണീരിലാഴ്ത്തി രാജേഷിന്റെ വേർപാടിന്റെ വാർത്തയാണെത്തിയത്.

The body of R. Rajesh, a swimming instructor from Thiruvananthapuram who went missing during a brave rescue operation in Cherupuzha Meenthulli, was recovered on Tuesday from an islet in the Tejaswini River.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും പേമാരി; ഇന്ന് എട്ടു ജില്ലകളില്‍ അതിതീവ്രമഴ, റെഡ് അലര്‍ട്ട്, ജാഗ്രത

ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

'ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചത്': വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സിപി ജോൺ

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പവും ദുർ​ഗന്ധവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ