തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിൻവാങ്ങുന്നു; രാജ്യത്ത് ഇതുവരെ 15 ശതമാനം മഴക്കുറവ്

സെപ്റ്റംബര്‍ 30-ഓടെ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുമ്പോള്‍ രാജ്യത്താകെ 10 ശതമാനത്തിലധികം മഴക്കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
delhi rain
delhi rain
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്തു നിന്നും പിന്മാറിത്തുടങ്ങി. സാധാരണയില്‍ നിന്നും രണ്ടു ദിവസം വൈകി ഇന്നലെ ( ശനിയാഴ്ച) പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം 15 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

delhi rain
ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ശനിയാഴ്ച രാംഗഢ്, മോഹന്‍ഗഢ്, ഫലോഡി, ഖജുവാല എന്നീ പ്രദേശങ്ങളിലൂടെയാണ് മണ്‍സൂണ്‍ പിന്‍വാങ്ങിയത്. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രാജസ്ഥാനിലെ കൂടുതല്‍ ഭാഗങ്ങളില്‍ നിന്നും പഞ്ചാബ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ നിന്നും മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സാധാരണയായി സെപ്റ്റംബര്‍ 17-ന് ആരംഭിക്കുന്ന മണ്‍സൂണ്‍ പിന്‍വാങ്ങല്‍ പ്രക്രിയ ഒക്ടോബര്‍ 15-ഓടെയാണ് പൂര്‍ത്തിയാകുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശൈത്യകാലം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാകുന്നത്. ബിഹാര്‍, പഞ്ചാബ്, ഹരിയാന തുടങ്ങി 14 സംസ്ഥാനങ്ങളില്‍ ഇതുവരെ 20 ശതമാനത്തിലധികം മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30-ഓടെ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുമ്പോള്‍ രാജ്യത്താകെ 10 ശതമാനത്തിലധികം മഴക്കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്രയും അളവിലുള്ള മഴക്കുറവ് വരള്‍ച്ചയായി കണക്കാക്കപ്പെടുന്നു. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമായത്. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത ആഴ്ച കിഴക്കന്‍ ഇന്ത്യയിലും ഒഡീഷ തീരത്തും നല്ല മഴയ്ക്ക് കാരണമായേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

delhi rain
വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്
delhi rain
ഡല്‍ഹി സര്‍വകലാശാല തൂത്തുവാരി എബിവിപി
Summary

Southwest monsoon withdrawing; country records 15% rainfall deficit so far

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com