കണ്ണൂർ: ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകൻ മരിച്ചു. ആലക്കോട് അരങ്ങം സ്വദേശി ചെരുവിൽ അഡ്വ. ജോബിൻ ജോൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണൂർ പള്ളിക്കുന്നിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ജോബിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല. അരങ്ങത്തെ ചെരുവിൽ ഉലഹന്നാൻ - വിൻസി ദമ്പതികളുടെ ഏക മകനാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates