60 ശതമാനം ചിത്രീകരണം പൂർത്തിയായി; ആദ്യ ഭാഗത്തേക്കാൾ ഗംഭീര ദൃശ്യവിസ്മയം, ‘രാമായണ 2’ അപ്ഡേറ്റ് പങ്കുവെച്ച് ഛായാഗ്രാഹകൻ

ആദ്യ ഭാഗത്തിലെ ദൃശ്യാവിഷ്കാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ഛായാഗ്രാഹകൻ മറുപടി നൽകി.
Ramayana 2
Ramayana 2Instagram
Updated on: 
1 min read

രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം രാമായണ ‘രാമായണ’ ആയിരം കോടിയിലധികം കളക്ട് ചെയ്ത് ബോക്സ് ഓഫീസിൽ കുതിപ്പ് തു‍ടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് ഛായാ​ഗ്രാ​ഹകൻ പങ്കജ് കുമാർ.

ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണവും ഇതിനകം പൂർത്തിയായെന്നും ആദ്യഭാ​ഗത്തേക്കാൾ വലിയ ദൃശ്യവിസ്മയമായിരിക്കും രണ്ടാം ഭാ​ഗമെന്നും അദ്ദേഹം വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെ‌‌ടുത്തൽ.

രണ്ടാം ഭാഗത്തിന്റെ 60 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. എന്നാൽ വിഎഫ്എക്സ്, മോഷൻ ക്യാപ്ചർ ജോലികൾ ഇനിയും ബാക്കിയുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഹനുമാൻ ഉൾപ്പെടെയുള്ള നിരവധി സിജി കഥാപാത്രങ്ങളും വാനരസേനയും രണ്ടാം ഭാഗത്തിലുണ്ടാകും. ഇവയുടെ ദൃശ്യാവിഷ്കാരത്തിനായി കൂടുതൽ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഭാഗത്തിലെ കാടുകളുടെ ദൃശ്യാവിഷ്കാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ഛായാഗ്രാഹകൻ മറുപടി നൽകി. യഥാർഥ കാടുകളിൽ ചിത്രീകരിച്ചാൽ ദൃശ്യങ്ങൾക്ക് സ്വാഭാവികത ലഭിക്കുമെങ്കിലും അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത് അതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർഥ വനത്തേക്കാൾ മനോഹരവും ഗംഭീരവുമായ ഒരു സാങ്കൽപ്പിക ലോകമാണ് പ്രേക്ഷകർക്കായി ഒരുക്കാൻ ശ്രമിച്ചത്. ഭീമാകാരമായ കഥാപാത്രങ്ങളും മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന നായകന്മാരുമെല്ലാം ഉൾപ്പെടുന്ന ഫാന്റസി ലോകത്തിന് അതിന്റേതായ ദൃശ്യഭാഷ ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

രാമന്റെയും രാവണന്റെയും ലോകങ്ങൾ തമ്മിൽ ദൃശ്യപരമായി വലിയ വ്യത്യാസം കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും പങ്കജ് കുമാർ പറഞ്ഞു. രാമന്റെ ലോകം പ്രകാശപൂരിതവും സന്തോഷം നിറഞ്ഞതുമായിരിക്കുമ്പോൾ ലങ്കയുടെ ദൃശ്യാവിഷ്കാരത്തിൽ കറുപ്പും സ്വർണനിറവും വെളിച്ചത്തിന്റെയും നിഴലിന്റെയും ശക്തമായ കോൺട്രാസ്റ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.

രാമായണയുടെ ആദ്യ ഭാഗം 2026ലെ ദീപാവലി റിലീസായാണ് തിയറ്ററുകളിലെത്തിയത്. രണ്ടാം ഭാഗം 2028ലെ ദീപാവലിക്ക് തിയറ്ററുകളിലെത്തുമെന്നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

Ramayana 2
'തെറ്റായിപ്പോയി, ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു'; ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റി ഉദയകൃഷ്ണ
Ramayana 2
'ക്രെയിൻ അപകടത്തിൽ നിന്ന് ഏതോ ദിവ്യഹസ്തം എന്നെ രക്ഷിച്ചു; അതിന് ശേഷം ഭ​ഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങി'
Ramayana 2
'അച്ഛന്‍ ആദ്യമായി ഉമ്മ തന്നത് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍'; പൈസ കൃത്യമായി വാങ്ങിക്കണമെന്നും പറഞ്ഞു: അര്‍ജുന്‍ അശോകന്‍
Summary

Ramayana Part 2: Cinematographer drops update on Ranbir Kapoor, Yash starrer; confirms 60 percent completed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER