'തെറ്റായിപ്പോയി, ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു'; ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റി ഉദയകൃഷ്ണ

ഈ സിനിമ ജനങ്ങള്‍ കണ്ടാല്‍ തൃപ്തിയാകില്ല എന്ന് ഉള്ളിന്റെ ഉള്ളില്‍ എവിടെയോ തോന്നിയിരുന്നു
Udayakrishna
Udayakrishna
Updated on: 
2 min read

ഹിറ്റ് സിനിമകള്‍ക്ക് രണ്ടാം ഭാഗമൊരുക്കുന്നത് പതിവാണ്. ചിലപ്പോഴൊക്കെ പരാജയപ്പെട്ട സിനിമകള്‍ക്കും രണ്ടാം ഭാഗം ഉണ്ടാകാറുണ്ട്. ആദ്യ ഭാഗം നേടിയ സ്വീകാര്യതയായിരിക്കും രണ്ടാം ഭാഗത്തിലേക്ക് നയിക്കുന്ന ഘടകം. എന്നാല്‍ എല്ലായിപ്പോഴും ആ പ്രതീക്ഷ കാക്കാന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെ പരാജയപ്പെട്ടൊരു രണ്ടാം ഭാഗാണ് കിലുക്കം കിലുകിലുക്കം.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-രേവതി കൂട്ടുകെട്ടില്‍ പിറന്ന, മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നാണ് കിലുക്കം. തിലകന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയ വലിയൊരു താരനിരയുള്ള ചിത്രത്തിലെ ഡയലോഗുകളും സീനുകളുമൊക്കെ മലയാളി ജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാല്‍ കിലുക്കത്തിന്റെ രണ്ടാം ഭാഗമായ കിലുക്കം കിലുകിലുക്കം ആ നിലവാരത്തിലേക്ക് എത്തിയില്ല.

കിലുക്കത്തിന് രണ്ടാം ഭാഗം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് എഴുത്തുകാരന്‍ ഉദയകൃഷ്ണ പറയുന്നത്. സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിലുക്കം കിലുകിലുക്കം. കാവ്യ മാധവന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തി. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. കിലുക്കം കിലുകിലുക്കത്തിന് സംഭവിച്ചതെന്ന് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദയകൃഷ്ണ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

''രണ്ടാം ഭാഗത്തിന്റെ തിരിച്ചടി ഒരിക്കല്‍ നമുക്ക് കിട്ടിയതാണ്, കിലുക്കം കിലുകിലുക്കം. അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറാന്‍ വേണ്ടി മറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഉണ്ടാക്കിക്കൊണ്ടിരിക്കും. കിലുക്കത്തിലെ അവരൊക്കെ ഊട്ടിയില്‍ ഉണ്ടെങ്കിലോ എന്ന് ചോദിക്കും. തമാശയ്ക്ക് പറഞ്ഞ് സിനിമാക്കഥ പോലെ ആയിരുന്നു. തുടക്കക്കാലത്ത് അത് കുഴപ്പമില്ലായിരുന്നു. പല സിനിമകളും അങ്ങനെ വന്നിട്ടുമുണ്ട്.

പക്ഷെ നമ്മള്‍ ചെയ്തത് തെറ്റായിപ്പോയി. ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷെ പ്രിയദര്‍ശനും മോഹന്‍ലാലിനുമൊക്കെ സന്ധ്യാ മോഹനവുമായി സൗഹൃദമുള്ളതിനാല്‍ അവര്‍ അത് ചെയ്യാന്‍ സമ്മതം മൂളിയപ്പോള്‍ ആ സിനിമ നമ്മളിലേക്ക് വരികയായിരുന്നു. ഒരിക്കല്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച പടമായിരുന്നു. അത് വീണ്ടും വന്നപ്പോള്‍ ചെയ്യാതിരിക്കാന്‍ പറ്റാതായി. കാരണം ഞങ്ങളുടെ ആദ്യത്തെ സിനിമ മുതല്‍ തുടര്‍ച്ചയായി കുറേ സിനിമകള്‍ ചെയ്തിട്ടുള്ളതാണ്.

മോഹന്‍ലാല്‍ അഭിനയിക്കാം എന്നു പറഞ്ഞു. പത്ത് ദിവസത്തെ ഡേറ്റേയുള്ളൂവെങ്കിലും. ജഗതി ശ്രീകുമാറുണ്ട്, ഇന്നസെന്റുണ്ട്. ബാക്കി ഹാസ്യതാരങ്ങളൊക്കെയുണ്ട്. ആ സമയത്ത് ജയസൂര്യയും കുഞ്ചാക്കോ ബോബനും വന്നു. അതോടെ സിനിമ കുറച്ചു കൂടെ വലുതായി. ഈ സിനിമ ജനങ്ങള്‍ കണ്ടാല്‍ തൃപ്തിയാകില്ല എന്ന് ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഉണ്ട്. കാരണം, അത് കിലുക്കത്തിന്റെ രണ്ടാം ഭാഗമാണ്. ഒരിക്കലും പൂര്‍ണതയിലേക്ക് കൊണ്ടു വരാനാകില്ല.

പക്ഷെ അത്ഭുതകരമായ കാര്യമെന്താണെന്നു വച്ചാല്‍, ആ സിനിമ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. സിനിമ എല്ലാ രീതിയിലും പരാജയമാണ്. പക്ഷെ കളക്ഷനില്‍ നേടി. അതിന് കാരണം കിലുക്കത്തിന്റെ പേരാണ്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പോകാന്‍ ആ സിനിമയ്ക്ക് പറ്റിയില്ല''.

Udayakrishna
'ക്രെയിൻ അപകടത്തിൽ നിന്ന് ഏതോ ദിവ്യഹസ്തം എന്നെ രക്ഷിച്ചു; അതിന് ശേഷം ഭ​ഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങി'
Udayakrishna
'അച്ഛന്‍ ആദ്യമായി ഉമ്മ തന്നത് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍'; പൈസ കൃത്യമായി വാങ്ങിക്കണമെന്നും പറഞ്ഞു: അര്‍ജുന്‍ അശോകന്‍
Udayakrishna
ധനുഷ് - മമ്മൂട്ടി ചിത്രം: അധികാരവും അക്രമവും നിറഞ്ഞ ലോകത്തെ ‘ഓം’; ദൈർഘ്യം കേട്ട് ഞെട്ടി ആരാധകർ?
Summary

Udayakrishna regrets doing Kilukkam Kilukilukam, second part of a classic by Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Avesham 2
Saiju Kurup
Ahaana Krishna and Diya Krishna
Mohanlal. Kamal, Mammootty
X

FOLLOW US

ON GOOGLE DISCOVER