'അച്ഛന്‍ ആദ്യമായി ഉമ്മ തന്നത് ആ സിനിമ കണ്ടിറങ്ങിയപ്പോള്‍'; പൈസ കൃത്യമായി വാങ്ങിക്കണമെന്നും പറഞ്ഞു: അര്‍ജുന്‍ അശോകന്‍

ആ സിനിമകള്‍ എത്തേണ്ടിടത്ത് എത്തിയില്ല എന്ന സങ്കടം മാത്രമുണ്ട്
Arjun Ashokan
Arjun Ashokan
Updated on: 
2 min read

അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നതെങ്കിലും ഇന്ന് സ്വന്തമായൊരു ഇടമുണ്ട് അര്‍ജുന്‍ അശോകന്. ബിടെക്ക്, പറവ തുടങ്ങിയ സിനിമകൡലൂടെ തുടങ്ങിയ അര്‍ജുന്‍ അശോകന്‍ പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി മുന്നേറുകയാണ്. തന്നിലെ നടനെ അച്ഛന്‍ ഹരിശ്രീ അശോകന്‍ അംഗീകരിച്ച നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ അശോകന്‍ മനസ് തുറന്നത്. തലവര എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ അച്ഛന്‍ തനിക്ക് ഉമ്മ തന്ന നിമിഷമാണ് താരം പങ്കുവെക്കുന്നത്. തന്നെക്കൊണ്ട് സാധിക്കുമെന്ന് അച്ഛന് ബോധ്യപ്പെടുന്നത് അതോടെയാണെന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്.

''തലവര കണ്ട ശേഷം അഭിനന്ദിച്ചിരുന്നു. എനിക്ക് ഓര്‍മ വെച്ച ശേഷം ആദ്യമായി ഉമ്മ തരുന്നത് അപ്പോഴാണ്. തലവര കണ്ടിറങ്ങിയപ്പോള്‍. എന്നെക്കൊണ്ട് പറ്റും എന്ന് അദ്ദേഹത്തിന് ഉള്ളില്‍ കൊണ്ടത് തലവര കഴിഞ്ഞാണ്.'' അര്‍ജുന്‍ അശോകന്‍ പറയുന്നു. സിനിമയിലേക്ക് ചുവടുവെച്ചപ്പോള്‍ അച്ഛന്‍ തനിക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തായിരുന്നുവെന്നും അര്‍ജുന്‍ തുറന്നു പറയുന്നുണ്ട്.

''നീ നോക്കി ചെയ്യ്, തെറ്റ് ശരിയുമൊക്കെ ഉണ്ടാകും. എല്ലാ പടവും നന്നായി വരണമെന്നില്ല. ഒരിക്കലും ഒറ്റയ്ക്ക് ചെയ്യുന്ന പണിയല്ല, ടീം വര്‍ക്കാണ്. കഥ കേട്ടാല്‍ അത് ഇഷ്ടപ്പെട്ടാല്‍ ചെയ്യുക. നമുക്ക് വരുന്നതില്‍ നല്ല തെരഞ്ഞെടുക്കാനേ നമുക്ക് പറ്റൂ. നേരെ വെറെ എന്തെങ്കിലും കണ്ട് ടെന്‍ഷന്‍ ആകണ്ട. നിനക്ക് വരുന്നതില്‍ നല്ലത് നോക്കി ചെയ്യുക. 100 ശതമാനം സത്യസന്ധമായി കൂടെ നില്‍ക്കുക. ആരേയും വേദനിപ്പിക്കാതിരിക്കുക. പിന്നെ പൈസ കൃത്യമായി വാങ്ങിക്കണം എന്നും'' എന്നാണ് അര്‍ജുന്‍ പറയുന്നത്. സിനിമയിലേക്ക് വരാന്‍ കാരണമായ സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''സിനിമാ ജീവിതം എന്താണെന്ന് ചെറുപ്പം മുതലേ അറിയാം. പക്ഷെ എനിക്ക് സിനിമയിലേക്ക് വരാന്‍ കൊതിയുണ്ടാക്കിയത് സമീര്‍ക്കയുടെ ചാപ്പാ കുരിശും അന്നയും റസൂലും ബിഗ് ബീയും ഛോട്ടാ മുംബൈയുമൊക്കെയാണ്. ചാപ്പാ കുരിശ് കണ്ട ശേഷമാണ് സിനിമാ മേക്കിങ് സൈറ്റല്‍ മൊത്തം മാറിയത്. അമലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുണ്ടായിരുന്നു. അത് വരത്തനില്‍ നടന്നു. അമ്പുക്കയുടെ കൂടെ ചെയ്യണമെന്നുണ്ടായിരുന്നു അത് ട്രാന്‍സില്‍ നടന്നു. സമീര്‍ക്കയുടെ കൂടെ മാത്രം വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല'' എന്നാണ് അര്‍ജുന്‍ പറയുന്നത്.

''ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് രാജീവേട്ടന്റെ കൂടെ തുറമുഖം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യാനായെന്നതാണ്. എന്റെ ഉള്ളില്‍, എന്റെ ആക്ടിങ് സ്‌റ്റൈലില്‍ ഒരു ബ്രേക്ക് ത്രൂവായിരുന്നു ആ സിനിമ. വല്ലാത്തൊരു പരിപാടിയായിരുന്നു. അത് ആള്‍ക്കാരിലേക്ക് എത്തിയില്ലെന്നതും തലവരയും എത്തേണ്ടിടത്ത് എത്തിയില്ല എന്ന സങ്കടം മാത്രമുണ്ട്. വേറൊന്നുമില്ല'' എന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

Arjun Ashokan
ധനുഷ് - മമ്മൂട്ടി ചിത്രം: അധികാരവും അക്രമവും നിറഞ്ഞ ലോകത്തെ ‘ഓം’; ദൈർഘ്യം കേട്ട് ഞെട്ടി ആരാധകർ?
Arjun Ashokan
എട്ടാം നാള്‍ 1000 കോടിയിലെത്തി 'രാമായണ'; ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് എത്ര?
Arjun Ashokan
ആദ്യ ഏഴ് ദിവസവും 100 കോടി; 1000 കോടിയും കടന്ന് രാമായണ, എന്നിട്ടും തൊടാനായില്ല ആ ചിത്രത്തെ!
Summary

Arjun Ashokan says father Harisree Ashokan kissed his for the first time after watching Thalavara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER