Kannur Project Beacon Town 
Kannur

കണ്ണൂരിൽ 'പ്രൊജക്ട് ബീക്കൺ ടൗൺ' വരുന്നു: നഗരവൽക്കരണത്തിന്റെ വലിയ വെല്ലുവിളി മാലിന്യ സംസ്കരണമെന്ന് മേയർ

ഒരു മാസം നീളുന്ന 'സ്വച്ഛതാ ഹി സേവ' ശുചീകരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: അതിവേഗം വളരുന്ന നഗരവൽക്കരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്കരണമാണെന്നും വ്യക്തിശുചിത്വത്തിന് നൽകുന്ന അത്രയും പ്രാധാന്യം നഗര ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും നൽകാൻ പൊതുസമൂഹം തയ്യാറാകണമെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര. കണ്ണൂർ കോർപ്പറേഷൻ പ്രൊജക്ട് ബീക്കൺ ടൗൺ ആക്ഷൻ പ്ലാൻ രൂപീകരണ യോഗം കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തെരുവോരങ്ങളുടെ ശുചിത്വത്തിനും നഗര സൗന്ദര്യവൽക്കരണത്തിനും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ വ്യാപാരി സമൂഹത്തിന് സാധിക്കുമെന്നും മേയർ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രധാന ടൗൺ കേന്ദ്രങ്ങളെ ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം, മികച്ച പൊതുസൗകര്യങ്ങൾ, ഹരിതവൽക്കരണം, ജനപങ്കാളിത്തം, സുസ്ഥിര പരിപാലനം എന്നിവയിൽ മാതൃകാപരമായ നിലവാരത്തിലേക്ക് ഉയർത്തി 'ബീക്കൺ ടൗൺ' ആയി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂർ കോർപ്പറേഷനിൽ ഗാന്ധി സർക്കിളിനെയാണ് ബീക്കൺ ടൗൺ പദ്ധതിക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളായാണ് ബീക്കൺ ടൗൺ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം ആഗസ്റ്റ് 15 മുതൽ ഒക്ടോബർ രണ്ട് വരെയും, രണ്ടാം ഘട്ടം ഒക്ടോബർ മൂന്ന് മുതൽ 2027 മാർച്ച് 31 വരെയുമാണ് നടപ്പിലാക്കുക. ഇതോടൊപ്പം, സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന പൊതു ശുചീകരണ യജ്ഞമായ 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ചടങ്ങിൽ മേയർ നിർവ്വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ സ്വാഗതം ആശംസിച്ചു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി ഐഎഎസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, വി.കെ. മുഹമ്മദലി, അഡ്വ. സോന ജയറാം, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, അഡീഷണൽ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി. തുടങ്ങിയവർ സംസാരിച്ചു.

The Kannur Municipal Corporation has formulated a comprehensive action plan for the implementation of 'Project Beacon Town', selecting the central Gandhi Circle area to be developed into a benchmark civic zone for waste management, public sanitation, urban greening, and community participation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം'; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സി​ഗ്മ' ട്രെയ്‌ലർ

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

വയറിങ്ങും പോസ്റ്റും ജീവനക്കാര്‍ വക, ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി; കാരുണ്യ ദീപം, കൈയടി

പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, ട്രോളുകൾക്ക് മറുപടി പറഞ്ഞ് താരം, വീണ്ടും വൈറലായി കത്രീനയും ഡയറ്റ്