Kannur Dasara Drone Show. 
Kannur

'ജയിലറിൽ മോഹൻലാൽ ഇതിലും കൂടുതൽ സമയമുണ്ടായിരുന്നു'; ട്രോളിൽ മുങ്ങി ഡ്രോൺ ഷോ

മൈസൂർ ദസറയിലെ സംഘമെന്ന് അവകാശപ്പെട്ട് ഒടുവിൽ കാട്ടിയത് ആനയും തെങ്ങും മാത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: അഞ്ഞൂറിലേറെ ഡ്രോണുകൾ അണിനിരത്തി ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന വർണ വിസ്മയം തീർക്കുമെന്ന് കണ്ണൂർ കോർപറേഷൻ പ്രഖ്യാപിച്ച ഡ്രോൺ ഷോ ഒടുവിൽ വൻ പരാജയമായി. കണ്ണൂർ ദസറയുടെ സമാപനത്തോടനുബന്ധിച്ച് ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി തുടങ്ങിയതുപോലെ തന്നെ പത്ത് മിനിറ്റ് കൊണ്ട് അവസാനിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായി കണ്ണൂരിൽ ഡ്രോൺ ഷോ സംഘടിപ്പിക്കുമെന്ന് ദസറയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതിനാൽ വലിയ ആകാംക്ഷയോടെയാണ് ആബാലവൃദ്ധം ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ വ്യാഴാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച ഷോ യാതൊരു പുതുമയുമില്ലാതെ പെട്ടെന്ന് അവസാനിപ്പിച്ചതോടെ വിസ്മയം കാണാനെത്തിയവർ നിരാശരായി മടങ്ങി.

മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന പ്രമുഖ സംഘമാണ് കണ്ണൂരിലും പരിപാടി അവതരിപ്പിക്കുന്നതെന്നായിരുന്നു മേയർ അവകാശപ്പെട്ടിരുന്നത്. എന്നാൽ 500 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് വിസ്മയം തീർക്കുമെന്ന് പറഞ്ഞിടത്ത്, വെറും ഒരു ആന, ഒരു തെങ്ങ്, കുതിര തുടങ്ങിയ വളരെ ലളിതമായ ചില രൂപങ്ങൾ മാത്രമാണ് ആകാശത്ത് തെളിഞ്ഞത്. മിനിറ്റുകൾക്കകം ഇതും നിലച്ചതോടെ നിരാശയിലായ ആളുകൾ കോർപറേഷനെതിരെ തിരിഞ്ഞു.

പ്രതീക്ഷിച്ച നിലവാരമില്ലാത്ത ഷോ കണ്ട യുവാക്കളും കാണികളും സോഷ്യൽ മീഡിയയിലൂടെ കോർപറേഷനെതിരെ രൂക്ഷമായ ട്രോളുകളുമായി രംഗത്തെത്തി. 'ജയിലർ സിനിമയിൽ മോഹൻലാൽ ഇതിലും കൂടുതൽ സമയം ഉണ്ടായിരുന്നു', 'ഒരു ആന, ഒരു തെങ്ങ്, ഒരു താങ്ക്സ്, ഇന്ദിര ഡ്രോൺ ഷോ 3G', 'ഒരു മിന്നായം പോലെ' തുടങ്ങി ഒട്ടേറെ പരിഹാസ കമന്റുകളാണ് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ നിറയുന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പരിഹാസരൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നഗരത്തിലെ റോഡ് അറ്റകുറ്റപ്പണികൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടില്ലെന്ന് പറയുന്ന കോർപ്പറേഷൻ, ഇത്തരമൊരു നിലവാരമില്ലാത്ത പരിപാടിക്കായി വൻ തുക ചിലവഴിച്ചതിനെതിരെയും വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. നേരത്തെ ദസറ ആഘോഷത്തിനിടയിൽ മാംസഭക്ഷണങ്ങളുമായി ഫുഡ് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത് വിവാദമായതിനെ തുടർന്ന് കോർപറേഷൻ പിൻവലിച്ചിരുന്നു. ഇതിന് പുറമെ കണ്ണൂരുകാരിയായ ചലച്ചിത്രനടി കണ്ണൂർ ശ്രീലതയ്ക്ക് പരിപാടിയിൽ അവസരം നിഷേധിച്ചതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡ്രോൺ ഷോയും ചർച്ചയായത്.

The much-hyped drone show organized as the grand finale of the Kannur Corporation Dasara celebrations turned out to be a massive damp squib, wrapping up within a mere ten minutes and leaving thousands of spectators disappointed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പക്ഷപാതം പാടില്ല, ബിന്‍ലാദനെ വധിച്ച അതേ പാകിസ്ഥാനിലാണ് ദാവൂദ് ഇബ്രാഹിമും; യുഎന്‍ റിപ്പോര്‍ട്ട് തിരുത്തി ഇന്ത്യ

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

'ആരാണ്? എന്താണ്?'; ഒമര്‍ ലുലുവിന്റെ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷറഫുദ്ദീന്‍; ഒഴിവാക്കിയതാണെന്ന് കമന്റുകള്‍

'മുകളിൽ നിന്ന് ചാടി കാലൊക്കെ പണിയായിട്ട് കിടന്നതാണ്; വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും ഇതുവരെ കണ്ടിട്ടില്ല'

കെ സുധാകരനും ജെബി മേത്തർക്കുമെതിരെ നടപടി വേണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി