Kunnothuparamba Panchayat 
Kannur

പുരനിറഞ്ഞുനിൽക്കുന്ന ആണുങ്ങൾക്ക് തുണയേകാൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്; പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി

ഒന്നാം ഘട്ട സർവേ പൂർത്തിയായതിനു ശേഷം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ മാട്രിമോണിയൽ വെബ്സൈറ്റ്, സമൂഹവിവാഹം തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാതെ പ്രയാസപ്പെടുന്ന യുവാക്കളുടെയും മധ്യവയസ്കരുടെയും പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ ഇടപെടലുകൾ നടത്താൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു. വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാത്തവരുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലിയാണ് ഈ വിഷയം ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചത്. വിവാഹം നടക്കാത്ത പുരുഷന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രാദേശിക ഭരണകൂടം ഇടപെടണമെന്ന നിർദേശത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ അംഗങ്ങളും പിന്തുണച്ചതോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

ആദ്യഘട്ടത്തിൽ സർവേയും വിവരശേഖരണവും

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ വിവാഹം നടക്കാത്ത പുരുഷന്മാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇവർ നേരിടുന്ന തടസ്സങ്ങളും മറ്റ് പ്രശ്നങ്ങളും വിലയിരുത്തി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പഠനത്തിനും തുടർനടപടികൾക്കുമായി പ്രത്യേക ഉപസമിതിയെയും ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. പി.കെ. മുഹമ്മദലി ചെയർമാനും ടി.വി. കുഞ്ഞിക്കണ്ണൻ കൺവീനറുമായാണ് പുതിയ ഉപസമിതി പ്രവർത്തിക്കുക.

ഒന്നാം ഘട്ട സർവേ പൂർത്തിയായതിനു ശേഷം ഗ്രാമപഞ്ചായത്തിന്റെ മുൻകൈയിൽ മാട്രിമോണിയൽ വെബ്സൈറ്റ്, സമൂഹവിവാഹം തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്. നേരത്തെ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ ഇതിന് സമാനമായ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും പൂർണ്ണ വിജയം കണ്ടിരുന്നില്ല. ഈ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തതയോടെയുള്ള ഇടപെടലുകൾക്കാണ് കുന്നോത്തുപറമ്പ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

The Kunnothuparamba Grama Panchayat in Kannur has formed a special committee to study and address the personal and social challenges faced by unmarried men and middle-aged bachelors in the locality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍

മണ്ണറിഞ്ഞ കൃഷി ശാസ്ത്രജ്ഞന്‍; ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ ഇനി ഓര്‍മ്മ

'ഇത്രയും നാളും വേട്ടയാടിയില്ലേ.. ഇനി മതിയാക്ക്, ഇനി അവനെ നിങ്ങള്‍ക്ക് വിട്ടുതരില്ല'; സുഹൈലിനായി 'രക്ഷാപ്രവര്‍ത്തനം'

ശ്രീരാമകൃഷ്ണ മിഷന്റെ ആഗോള ഉപാധ്യക്ഷന്‍, സ്വാമി ഭജനാനന്ദ അന്തരിച്ചു

വൃശ്ചികപ്പുലരിയില്‍ നട തുറന്നു, മണ്ഡലകാലത്തിന് തുടക്കം; പരീക്ഷ എഴുതാനാകുമോയെന്ന് ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍