കണ്ണൂർ::മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ മാണിയൂർ സ്വദേശിയായയുവാവ് മരിച്ചു. മാണിയൂർ തരിയേരി സ്വദേശി പി പി കെ ശ്യാംകൃഷ്ണൻ (26) ആണ് മരിച്ചത്. നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോമെഡിക്കൽ എൻജിനീയറായിരുന്നു. 20 നു ഉച്ചയ്ക്കു രണ്ടോടെ ആശുപത്രി വളപ്പിലാണ് അപകടം.
കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു ശ്യാംകൃഷ്ണനെ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ അമൻ(26) ഗുരുതര പരുക്കുകളോടെ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 6 മാസം മുൻപാണ് ശ്യംകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. സിപിഎം തരിയേരി ബ്രാഞ്ച് മെമ്പർ പി പി.കെ ബാലകൃഷ്ണന്റെയും എൻ ബീനയുടെയും മകനാണ്. സഹോദരൻ: ശരത്കൃഷ്ണൻ. മൃതദേഹം ഇന്ന് ഉച്ചക്ക് 1 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്‌കരിക്കും.