Binu 
Kannur

ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ചയെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മയ്യിൽ പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് സൈബർ തട്ടിപ്പിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ (2,79,000 രൂപ) നഷ്ടമായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി എട്ടേകാലോടെ ഫോൺ പ്ലഗ്ഗിൽ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ ബിനു, തിരികെ വന്നപ്പോൾ ഫോൺ സ്ക്രീനിൽ കണ്ട നോട്ടിഫിക്കേഷൻ കണ്ട് ഞെട്ടുകയായിരുന്നു. അക്കൗണ്ടിൽ നിന്നും 1,80,000 രൂപ പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസ്സേജ് വന്നിരുന്നു. ഉടൻതന്നെ കാനറാ ബാങ്കിന്റെ 'എ.ഐ വൺ' എന്ന ആപ്പ് തുറന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. രാത്രി 8:36-ന് 99,000 രൂപയും, തൊട്ടുപിന്നാലെ 8:37-ന് 1,80,000 രൂപയും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. വെറും 52 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഇത്രയും വലിയ തുക അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായത്.

ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ചയെന്ന് പരാതി

പണം നഷ്ടപ്പെട്ടതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ ഉണ്ടായതായി ബിനു സംശയിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും ഓൺലൈനായി കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. അന്ന് രാവിലെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുപ്പതിനായിരത്തിലധികം രൂപ ബിനു ഓൺലൈനായി അയച്ചിരുന്നു. അതിനാൽ തന്നെ ബാക്കി എഴുപതിനായിരത്തിൽ താഴെ രൂപ മാത്രമേ അക്കൗണ്ടിൽ നിന്നും പോകാൻ പാടുള്ളൂ എന്നിരിക്കെയാണ് ലക്ഷങ്ങൾ ഒറ്റയടിക്ക് നഷ്ടപ്പെട്ടത് എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

നഷ്ടപ്പെട്ട തുകയിൽ ഒരു ഇടപാട് 'അമർജിത് കൗർ' എന്ന പേരിലേക്കും, രണ്ടാമത്തെ വലിയ തുക ഒരു ഫോൺ നമ്പറിലേക്കുമാണ് പോയിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള ഈ ഫോൺ നമ്പർ ഇപ്പോഴും സജീവമാണെന്നും ബിനു പറയുന്നു.

കുടുക്കിയത് വ്യാജ 'എം പരിവാഹൻ' ആപ്പ്?

പരാതിയെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിനുവിന്റെ ഫോണിൽ നിന്നും മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളും ഓൺലൈൻ ജനസേവാ കേന്ദ്രവും നടത്തുന്ന ബിനുവിന് വാഹനങ്ങളുടെ ടാക്സ് അടക്കാനും മറ്റും എം പരിവാഹൻ ആപ്പ് നിരന്തരം ആവശ്യമായിരുന്നു. ഈ വ്യാജ ആപ്പിലൂടെയാകാം തട്ടിപ്പുകാർ ഫോൺ ചോർത്തി പണം കവർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ കൂടി പിഴവുള്ള ഈ തട്ടിപ്പിൽ, നഷ്ടപ്പെട്ട തന്റെ പണം എത്രയും വേഗം തിരികെ കിട്ടണമെന്ന ഒറ്റ ആവശ്യമാണ് ഇപ്പോൾ ബിനുവിനുള്ളത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A Kannur native lost Rs 2.79 lakh from his bank account within seconds while his phone was kept for charging, as cyber criminals siphoned off the money reportedly through a fake version of the 'mParivahan' app.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍

മാവേലിക്കരയിൽ ഒന്നര വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; കരച്ചിലിന്റെ ദേഷ്യത്തിലെന്ന് മൊഴി, പിതാവ് അറസ്റ്റിൽ

മലയാള സിനിമയ്ക്കു നൽകുന്നതിനേക്കാൾ മൂന്നിരട്ടി എഫോർട്ട് നൽകി, രാവും പകലും ഷൂട്ട്; 'ഓ'മിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി

'അമരനിലെ എന്റെ മുറി മലയാളത്തിന് കാരണം സംവിധായകന്‍'; എല്ലാവരും വിമര്‍ശിച്ചത് എന്നെ മാത്രം: സായ് പല്ലവി