Muhammed Jasir 
Kannur

കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു; വിടവാങ്ങിയത് ഒരു മാസം മുൻപ് ഗൾഫിലെത്തിയ 24-കാരൻ

ഗറാഫയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരൻ; ഖബറടക്കം ദോഹയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ഗൾഫിൽ ജോലി തേടിയെത്തി ഒരു മാസം പിന്നിടുമ്പോഴേക്കും കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് ഖത്തറിൽ വെച്ച് മരണപ്പെട്ടത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. കെഎംസിസി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ ഖബറടക്കും.

ഖത്തറിലെ ഗറാഫയിൽ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജാസിർ. ഒരു മാസം മുൻപാണ് യുവാവ് തൊഴിൽ ആവശ്യങ്ങൾക്കായി ഖത്തറിലേക്ക് പോയത്. മുങ്ങിമരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സഹോദരങ്ങൾ: ജസീൽ, ജസ്ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

ദേവിയുടെ രജസ്വല ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം; ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി, ആറാട്ട് ചൊവ്വാഴ്ച

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ വ്യക്തികളുടെ പേരില്‍; കെപിസിസി അംഗത്വം രാജിവെച്ച് നേതാവ്

മംഗലാപുരം പോയാൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാകും; കുമ്പളയും മഞ്ചേശ്വരവും വികസിപ്പിക്കണമെന്ന് ആവശ്യം

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251