Kannur Power Cut November 12 2026  Kannur Power Cut November 12 2026
Kannur

കണ്ണൂരിൽ ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സമയക്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി മുടങ്ങും. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സമയക്രമം താഴെ പറയുന്നതാണ്.

കണ്ണൂർ സെക്ഷൻ പരിധിയിൽ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മേലെചൊവ്വ, ലോക്നാഥ്, ബി.പി.എൽ. ടവർ, ബിഷപ്പ് ഹൗസ്, യൂനിയൻ ബാങ്ക്, കണ്ണൂർ വിഷൻ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മുതൽ 10 വരെയും, കാവുംതാഴെ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 3:30 വരെയും വൈദ്യുതി മുടങ്ങും. കാനിച്ചേരി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7:40 മുതൽ വൈകീട്ട് 5 വരെയും, ശക്തി ഗ്രാനൈറ്റ്, റിലയൻസ് നായാട്ടുപാറ, നായാട്ടുപാറ ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ മേഖലയിൽ രാവിലെ 8 മുതൽ 10 വരെ കാവുംചാൽ, പുതുക്കുടി റോഡ് എന്നിവിടങ്ങളിലും, 10 മുതൽ വൈകീട്ട് 4 വരെ ചെക്കിക്കുളം കനാൽ പരിധിയിലും വൈദ്യുതി മുടങ്ങും. പത്ത് മുതൽ വൈകീട്ട് 3 വരെയാണ് പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിലെ വൈദ്യുതി മുടക്കം. ഇരിക്കൂർ സെക്ഷനിൽ രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെ ചേടിച്ചേരി, നെടുവള്ളൂർ, ഊരത്തൂർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്‌ഠപുരം മേഖലയിൽ രാവിലെ 9 മുതൽ 12 വരെ പെരുംകടവിലും, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ പെരുംപറമ്പ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും. പയ്യാവൂർ സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തിരൂർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Power supply will be disrupted in various areas across Kannur district today, November 12, 2026, due to maintenance work under different electrical sections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി വാങ്ങല്‍: മന്ത്രിസഭാ യോ​ഗത്തിൽ സണ്ണി ജോസഫ് മിണ്ടിയില്ല; സർക്കാരിന്റെ പിന്മാറ്റം പ്രശാന്തിന്റെ മുന്നറിയിപ്പിൽ

മുതിർന്ന സിപിഎം നേതാവ് കെവി ദേവദാസ് അന്തരിച്ചു

നേതാജിയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി വളർന്ന ബാല്യം; ഐഎൻഎ ഓർമ്മകൾ ബാക്കിയാക്കി ‘കേരളത്തിന്റെ ദത്തുപുത്രി’ രാധ യാത്രയായി

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പുറത്തേക്ക് ? പകരക്കാരാകാൻ ഈ മൂന്ന് പേർ....

എലൈറ്റ് ഫുഡ്സ് സ്ഥാപകൻ ടി ആർ രഘുലാൽ അന്തരിച്ചു