KSEB 
Kannur

കണ്ണൂരിൽ ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും; ബാധകമായ പ്രദേശങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി. അറിയിച്ചു. രാവിലെ മുതൽ വിവിധ സമയങ്ങളിലായിരിക്കും അതത് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുക. ബാധകമായ പ്രധാന പ്രദേശങ്ങളും സമയക്രമവും താഴെ പറയുന്നതാണ്.

മയ്യിൽ: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ അറാക്കാവ്, ഒറപ്പടി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ആയിപ്പുഴ മരമിൽ, ആയിപ്പുഴ ജംഗ്ഷൻ, ആയിപ്പുഴ ഐഡിയ ടവർ, കൂരാരി, കൂരാരി അങ്കണവാടി, കുഞ്ഞാലി പള്ളി, പാലമുക്ക് എന്നിവിടങ്ങളിൽ വൈദ്യുതി ഉണ്ടാകില്ല. കൂടാതെ രാവിലെ എട്ട് മുതൽ പത്ത് വരെ കുന്നോത്ത് പ്രദേശത്തും, രാവിലെ ഒൻപത് മുതൽ വൈകീട്ട് 3.30 വരെ വരുവക്കുണ്ട് ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ എട്ട് മുതൽ ഒൻപത് വരെ ഏച്ചൂർ നഗറിലും, എട്ട് മുതൽ 12 വരെ സിദ്ദിഖ് പള്ളി പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വരയിൽ ചിറ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ എട്ട് മുതൽ 11 വരെ ബസ് സ്റ്റാൻഡ് പരിധിയിൽ വൈദ്യുതി ഉണ്ടാകില്ല. 8:30 മുതൽ വൈകീട്ട് നാല് വരെ ബ്ലാത്തൂരിലും, രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെ ഡയനാമോസ് ട്രാൻസ്ഫോമർ പരിധിയിലുമാണ് വൈദ്യുതി മുടങ്ങുക.

കൊളച്ചേരി: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പറശ്ശിനി പാലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ശ്രീകണ്ഠപുരം: രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വളക്കൈ, കൊട്ടൂർ വയൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. തുടർന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെ കൊട്ടൂർ വയൽ സ്കൂൾ, കൈതക്കടവ് ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ല.

Power supply will be disrupted in various areas across Kannur district, including Mayyil, Chalode, Echerur, Irikkur, Kolachery, and Sreekandapuram, on Tuesday due to maintenance works.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തുണ്ട് സഖാവേ' ഇനി യൂത്ത് കോണ്‍ഗ്രസുകാരും വിളിക്കും; അഭിസംബോധന ഏറ്റെടുത്ത് കോണ്‍ഗ്രസ് യുവജന സംഘടന

പയ്യന്നൂരിൽ പാചകവാതക ടാങ്കർ ചായക്കടയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി

സ്വര്‍ണവില എങ്ങോട്ട്?, ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ 10,000 രൂപയുടെ ഇടിവ്

'കുട്ടി ഡ്രൈവര്‍മാര്‍' ഏറെയും മലപ്പുറത്ത്; ഒരാഴ്ചയ്ക്കിടെ പൊലീസ് പരിശോധനയില്‍ കുടുങ്ങിയത് 220 പേര്‍

'മരിക്കുമ്പോഴും ആ പാവം കരുതിയത് പാര്‍ട്ടി സെക്രട്ടറിയാണെന്നാണ്, ഗോവിന്ദനെ ചുമതല ഏല്‍പ്പിച്ച കാര്യം കോടിയേരിയെ അറിയിച്ചില്ല'