മൂസക്കുട്ടി ഹാജി 
Kannur

മട്ടന്നൂരില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ കൂരന്‍ മുക്കില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉരുവച്ചാല്‍ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപത്തെ ആയിഷ മന്‍സില്‍ കെ വി മൂസക്കുട്ടി ഹാജിയാണ് മരിച്ചത്. 70 വയസ്സായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ കൂരന്‍ മുക്ക് ടൗണിലായിരുന്നു അപകടം. സഹോദരന്റെ മകന്റെ കൂടെ ബൈക്കില്‍ ഇരിട്ടി ഭാഗത്തേക്ക് പോകവെ പിറകെ എത്തിയ വാന്‍ ബൈക്കിന്റെ പിറകില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുറച്ചു ദൂരം ബൈക്കും യാത്രക്കാരെയും വാന്‍ വലിച്ചു കൊണ്ടുപോയി. ഇതിനിടെ വട്ടക്കയം റോഡില്‍ നിന്നു കയറിയ ബൈക്കിലും വാന്‍ തട്ടി.

പരിക്കേറ്റ മൂസക്കുട്ടി ഹാജിയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മട്ടന്നൂര്‍ പൊലീസെത്തി അപകടത്തില്‍പ്പെട്ട വാഹനം സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മാറ്റി.

ഭാര്യ: എ പി സുഹറ, മക്കള്‍: ആയിഷ, മുഹമ്മദ് (സലാല), റസീന, ജലീല്‍ (ദുബായ് ), റജീന, റിയാസ് (ബെംഗളൂരൂ). മരുമക്കള്‍: ബഷീര്‍ (ഉളിയില്‍), നസീര്‍ (മണക്കായി), നൗഫല്‍ (കണ്ണൂര്‍), ബഫീദ (ശിവപുരം), ഷര്‍മിന (നടുവനാട്), സഫ (ചാവശേരി).

Man died in road accident at Mattannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

നെഹ്രു ട്രോഫി ജലമേള നടത്തിപ്പ്: വിവാദ കമ്പനി ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റിന് കരാര്‍ നല്‍കാന്‍ നീക്കം, വിവാദം

'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും

തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ