പാനൂർ: പാനൂരിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂർ വയൽഭാഗത്തെ വൈകുണ്ഡത്തിൽ ജിതീഷ് (43) ആണ് മരിച്ചത്.
തെക്കെ പാനൂർ വയൽഭാഗത്തുള്ള ഒരു പഴയ വീട് പൊളിച്ചു മാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജിതീഷ്. ഇതിനിടയിൽ വീടിന്റെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്ന് ജിതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സ്ലാബിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനൂർ പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates