പയ്യാവൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന റിട്ട. അധ്യാപകന്‍ പൈസക്കരി തുടിയന്‍പ്ലാക്കല്‍ ടി.എം. സേവ്യര്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. ദീര്‍ഘകാലം പൈസക്കരി സെന്റ് മേരീസ് യുപി സ്‌കൂളില്‍ അധ്യാപകനും തുടര്‍ന്ന് ചന്ദനക്കംപാറ ചെറുപുഷ്പം യുപി സ്‌കൂളില്‍ മുഖ്യാധ്യാപകനുമായിരുന്നു.
കോണ്‍ഗ്രസ് പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി മെംബര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. പഴശി റബേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, പൈസക്കരി ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, പൈസക്കരി റബര്‍ കര്‍ഷക സംഘം പ്രസിഡന്റ്, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റ്, പയ്യാവൂര്‍ ഐക്യനാണയ സംഘം സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ മേരി (ചെമ്പേരി കടുവാതൂക്കില്‍ കുടുംബാംഗം.) മക്കള്‍: മാത്യു ടി. സേവ്യര്‍ (തങ്കച്ചന്‍, തിരുവനന്തപുരം), ലിസമ്മ (പേരാവൂര്‍), മോളി (ദുബൈയ്), ജെസി (റിട്ട. അധ്യാപിക, വയത്തൂര്‍ യുപി സ്‌കൂള്‍, ഉളിക്കല്‍), സുജ (റിട്ട. അധ്യാപിക, ചെറുപുഷ്പം സ്‌കൂള്‍, ചന്ദനക്കാംപാറ), ജോസ് ടി. സേവ്യര്‍ (എല്‍ഐസി ഡെവലപ്പ്‌മെന്റ് ഓഫീസര്‍, കോഴിക്കോട്), ഡോ.റോയ് സേവ്യര്‍ (പ്രഫസര്‍, സെന്റ് ജോസഫ്‌സ് കോളജ്, പിലാത്തറ), അഡ്വ. സാജു സേവ്യര്‍ (പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ബിജി (മണക്കടവ്). മരുമക്കള്‍: പുഷ്പമ്മ പതാലില്‍ (ചെറുപുഴ), ജോയ് തുരുത്തിപ്പള്ളില്‍ (പേരാവൂര്‍), ജോളി എണ്ണമ്പ്രായില്‍ (റിട്ട. അധ്യാപകന്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍, മണിക്കടവ്), ജോര്‍ജ് മാരിപ്പുറത്ത് (റിട്ട. മുഖ്യാധ്യാപകന്‍, സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍, നെല്ലിക്കുറ്റി), ലീന (എല്‍ഐസി, കോഴിക്കോട്), സോണിയ കുളത്തറ (ചുണ്ടക്കുന്ന്), മിനി കടൂക്കുന്നേല്‍ (ചെമ്പേരി), ആന്റണി രാമനാട്ട് (മണക്കടവ്), പരേതനായ തങ്കച്ചന്‍ കപ്പലുമാക്കല്‍ (കൂട്ടുപുഴ). 28/08/26 വെള്ളി രാവിലെ 9.30 മുതല്‍ 10.30 വരെ പയ്യാവൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തും തുടര്‍ന്ന് 11 മുതല്‍ ശനി രാവിലെ 10 വരെ സ്വഭവനത്തിലും പൊതുദര്‍ശനസൗകര്യം ഉണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates