അക്രമികള്‍ തട്ടിയെടുത്ത് ഉപേക്ഷിച്ച കാര്‍, കസ്റ്റഡിയിലായ പ്രതി സനു സന്തോഷ്‌ 
Kannur

പിലാത്തറയില്‍ സ്വര്‍ണം പൊട്ടിച്ച്‌ കാര്‍ തട്ടിയെടുത്ത കേസ്; പ്രതി റിമാന്‍ഡില്‍

സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ രണ്ടു കാറുകളും കസ്റ്റഡിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കണ്ണൂര്‍: ദേശീയ പാതയില്‍ എടാട്ട് കാര്‍ യാത്രികരെ തട്ടികൊണ്ടുപോയി സ്വര്‍ണക്കവര്‍ച്ച നടത്തി മുങ്ങിയ സംഘത്തിലെ മുഖ്യ പ്രതി റിമാന്‍ഡില്‍. കീച്ചേരി അഞ്ചാംപീടിക പാറക്കടവ് സ്വദേശിയുമായ പി സനു സന്തോഷിനെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ചപ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സനു സന്തോഷ് പാനൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഈ മാസം രണ്ടിന് പുലര്‍ച്ചെയാണ് വര്‍ഷങ്ങളായി തലശ്ശേരി ചിറക്കരയില്‍ താമസിക്കുന്ന സ്വര്‍ണ വ്യാപാരി കുമാര്‍ ജലന്തര്‍ നിഗത്തെയും കുടുംബത്തെയും കാറിലെത്തിയ അക്രമി സംഘം കൊള്ളയടിച്ചത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയാണ് കുമാര്‍ ജലന്തര്‍ നിഗം.

ഇന്നോവ കാറിലെത്തിയ സംഘം പയ്യന്നൂര്‍ എടാട്ട് ദേശീയ പാത സര്‍വീസ് റോഡില്‍ വെച്ച് പിന്തുടര്‍ന്ന് മാതമംഗലം റോഡില്‍ വച്ച് ആക്രമണം നടത്തുകയായിരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം 25 ഗ്രാം സ്വര്‍ണവുമായി കവര്‍ച്ചാ സംഘം കടന്നു കളഞ്ഞതെന്നാണ് പരാതി. കാറില്‍ വ്യാപാരിയും ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്.

ഇതിനിടെ പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ്കുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രതികളെന്ന് പറയുന്നവരുമായി ബിജെപിയെ ചേര്‍ത്തുവെച്ച് പ്രചരണം നടത്തുന്നതില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. അടിസ്ഥാനരഹിതമായ പ്രചരണത്തിന് പിന്നില്‍ പൊലീസുകാരാണ്. പൊലീസുകാര്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിധേയത്വമാണ് ബിജെപിയെ ഈ സംഭവത്തില്‍ വലിച്ചിഴക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിനോദ് കുമാര്‍ പറഞ്ഞു.

Pilathara gold smuggling case: Suspect remanded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം